ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും 2 കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ബുധനാഴ്ച ഓരോ പുതിയ കോവിഡ് -19 കേസ് കൂടി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കന്നഡയിൽ നാല് സജീവ കേസുകളും ഉഡുപ്പിയിൽ 10 സജീവ കേസുകളുമുണ്ട്. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 376 റിപ്പോർട്ട് ചെയ്തു.  

Read More

കൗൺസിൽ തിരഞ്ഞെടുപ്പ്; പോളിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു : ജൂൺ 13 ന് ഷെഡ്യൂൾ ചെയ്ത നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലം, നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലം, വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലം എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് കമ്മീഷൻ തീരുമാനം. മെയ് 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ പോളിങ് നടത്താൻ തീരുമാനിച്ചിരുന്നത് .ഇപ്പോൾ അത് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ…

Read More

യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി ബെംഗളൂരു-മൈസൂർ റോഡിലെ യാത്ര

ബെംഗളൂരു : ബെംഗളൂരു-മൈസൂർ റോഡിലെ കുഴികളുള്ള പാതയിലൂടെ സഞ്ചരിക്കാൻ പാടുപെടുന്ന വാഹനങ്ങളുടെ വീഡിയോയും ഫോട്ടോയും ജേണലിസ്റ്റ് ട്വിറ്ററിൽ പങ്കിട്ടതിന് പിന്നാലെ, ഇത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്കും രോഷത്തിന് കാരണമായി. “റോഡിലെ കുഴികളോ? അതോ കുഴികൾക്കിടയിലെ റോഡോ? ഇന്ത്യയുടെ ഐടി തലസ്ഥാനത്തേക്ക് സ്വാഗതം. നൈസ് റോഡ് ജംക്‌ഷനു സമീപമുള്ള ബെംഗളൂരു-മൈസൂർ റോഡ്, ഒന്നിലധികം കുഴികളുള്ളതിനാൽ, #ബെംഗളൂരിലെ സ്ട്രെച്ച് ഉപയോഗിക്കാൻ വാഹനയാത്രികരെ ബുദ്ധിമുട്ടിക്കുന്നു,” ട്വീറ്റിൽ 500 മീറ്റർ നീളത്തിൽ 40-ഓളം കുഴികളിലൂടെ സഞ്ചരിക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നതായി കാണിക്കുന്നു. നഗരത്തിലെ തുടർച്ചയായ കുഴികളുടെ…

Read More

കർണാടകയിൽ വിദ്യാർഥിനിയുടെ വിവാഹബന്ധം തകർക്കാൻ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : ഗുരു-ശിഷ്യരുടെ പവിത്രമായ ബന്ധത്തിന് കളങ്കം വരുത്തുന്ന വാർത്ത ആണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്.  വിദ്യാർഥിനിയുടെ വിവാഹബന്ധം തകർക്കാൻ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കായികാധ്യാപകൻ അറസ്റ്റിൽ. പ്രതികെതരെ പോസ്കോ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വിവാഹബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതെന്നും തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയായ 44 കാരനായ അധ്യാപകൻ പെൺകുട്ടിയുമായി നേരത്തെ സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇതിനിടെ…

Read More

രണ്ട് കനാലുകളിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി 

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ രണ്ടിടങ്ങളിലെ ജലാശയങ്ങളിൽ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളുടേയും അരയ്‌ക്ക് കീഴ്‌പോട്ടുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനായി അരയ്ക്ക് മുകളിലേക്കുള്ള ഭാഗം വെട്ടിമാറ്റിയ ശേഷം കനാൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം. പാണ്ഡവപുര നഗരത്തിലെ അരകെരെ പോലീസ് സ്റ്റേഷൻ പരിധിയിൽ ബേബി തടാകത്തിനും കെ.ബെട്ടനഹള്ളിക്കും ഇടയിലുള്ള ബേബി തടാകം കനാലിൽ നിന്നാണ് ആദ്യത്തെ മൃതദേഹം ലഭിച്ചത്. വലിയ പ്ലാസ്റ്റിക് ചാക്കിൽ ഏകദേശം 30-35 വയസ് തോന്നിക്കുന്ന യുവതിയുടെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗമാണ് ഇവിടെ…

Read More

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

മറ്റൊരു : പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കിയത്. 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ ഭരണാധികാരി. ആകെ 4,03 പേർ ഉൾപ്പടെ 4,809 വോട്ടാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ…

Read More

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി; ചിത്രങ്ങൾ

നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ഇരു വരുടെയും വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Read More

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡി(എസിനെ) പിന്തുണയ്ക്കണം

ബെംഗളൂരു : രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡി(എസിനെ) പിന്തുണയ്ക്കണമെന്ന് എച്ച്ഡി കുമാരസ്വാമി. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെക്കാൾ കൂടുതൽ വോട്ടുള്ള ജെഡി(എസിനെ) പിന്തുണയ്ക്കണം. ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രവും ജനങ്ങളും ഭാവിയിൽ തീരുമാനിക്കും എന്നതിൽ സംശയമില്ല. ബഹുമാനപ്പെട്ട @rssurjewala ഈ കാര്യം മനസ്സിലാക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” എച്ച്ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Read More

എവറസ്റ്റ് മാരത്തണിൽ റെക്കോർഡിട്ട് ബെംഗളൂരു വനിത

ബെംഗളൂരു : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളുള്ള പർവതനിരകളിലേക്കുള്ള കാൽനടയാത്ര മിക്കവർക്കും ഒരു വെല്ലുവിളിയായിരിക്കാം. എന്നാൽ, 36 കാരിയായ അശ്വിനി ഗണപതി ഭട്ട് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള തന്റെ ട്രെക്കിംഗ് സ്വയം പൂർത്തിയാക്കുക മാത്രമല്ല ലക്ഷ്യസ്ഥാനത്തേക്ക് 60 കിലോമീറ്റർ റൂട്ട് ഓടുകയും ചെയ്തു. 15 ഓട്ടക്കാരിൽ 9-ആം സ്ഥാനത്തെത്തി, കൂടാതെ മെയ് 29-ന് ലോകമെമ്പാടുമുള്ള വനിതകളുടെ നാലാമത്തെ മികച്ച റെക്കോർഡ് അശ്വിനി സ്ഥാപിച്ചു. “ഈ വർഷം മാരത്തണിൽ ഓടിയ ഏക വനിത ഞാനായിരുന്നു. ഇത് ഞാൻ ആഗ്രഹിച്ച ഫലമായിരുന്നില്ല, പക്ഷേ മെഡിക്കൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ…

Read More

50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ മകനെ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്

ബെംഗളൂരു : 50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ 11 വയസ്സുകാരനെ ഒമ്പത് മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്രൈവറായ സുഭാഷിന്റെ മകനെ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ഹൊറമാവിലെ തന്റെ വസതിക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, കുട്ടിയെ സമീപത്തെ നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരു അജ്ഞാത സ്‌ത്രീ സമീപിക്കുകയും യുവതി ഓട്ടോറിക്ഷയിൽ കുട്ടിയെ ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിക്ക് സമീപമുള്ള ജെആർ ഫാംസ് എന്ന ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മണികൂറുകൾക്ക്…

Read More
Click Here to Follow Us