സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ്…

Read More

തുല്യ വേതനത്തെ എതിര്‍ത്ത് അമ്മ

സിനിമ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തോടാണ് അമ്മ എതിര്‍പ്പ് അറിയിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അമ്മ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍…

Read More

ആസിഡ് ആക്രമണക്കേസ്: ഇരയായ യുവതിക്ക് രണ്ടാം ശസ്ത്രക്രിയ

ബെംഗളൂരു: ഭീകരമായ ആസിഡ് ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇരയായ യുവതിയെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്‌ത്രക്രിയയ്‌ക്ക്‌ മുക്കാൽ മണിക്കൂർ ആണ് വേണ്ടി വന്നത്. യുവതിയുടെ ആദ്യ ശസ്‌ത്രക്രിയ എട്ട്‌ മണിക്കൂർ വരെ നീണ്ടുനിന്നതായും ആഷയുടെ അമ്മാവൻ സുന്ദ്രേഷ്‌ പറഞ്ഞു. ആഷയെ വീണ്ടെടുക്കാനുള്ള പാതയിൽ എത്തിക്കുന്നതിനുള്ള ശസ്ത്രക്രിയകളുടെ ഒരു പരമ്പരയുടെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചികിത്സ വളരെ നീണ്ട പോരാട്ടമാണ്, എന്നും അവൾ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും തുടരേണ്ടതുണ്ടെന്നും ആസിഡ് ആക്രമണത്തെ അതിജീവിച്ച ഡോ.മഹാലക്ഷ്മി വൈഎൻ പറഞ്ഞു.

Read More

വെള്ളക്കെട്ട് തടയാൻ വാർഡ് തലത്തിൽ നടപടി സ്വീകരിക്കണം ; ബിബിഎംപി

ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. ‌കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന…

Read More

ഗതാഗത കുരുക്ക് ; സൈക്കിൾ യാത്രയിൽ ശ്രദ്ധേയമായി ഔട്ടർ റിങ് റോഡ് 

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ മെട്രോ നിർമാണത്തെ തുടർന്നു ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സൈക്കിൾ യാത്രികരുടെ എണ്ണം കൂടുന്നു. പ്രതിദിനം 500 സൈക്കിളുകളെങ്കിലും ഈ വഴി കടന്നുപോകുന്നതായി ഡിജിറ്റൽ സൈക്കിൽ മീറ്റർ റിപ്പോർട്ട്‌. ദൊഡ്ഡനകുണ്ഡി മേൽപാലത്തിനു സമീപത്തെ സൈക്കിൾ ട്രാക്കിലാണു ‍ഡിജിറ്റൽ സൈക്കിൾ മീറ്റർ സ്ഥാപിച്ചത്. നഗര ഗതാഗത ഡയറക്ടറേറ്റുമായി സഹകരിച്ച് സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡ് ആണ് സൈക്കിൾ ഡിജിറ്റൽ മീറ്റർ സ്ഥാപിച്ചത്. 12 കിലോമീറ്ററിലാണ് സൈക്കിൾ ട്രാക്ക് നിർമാണം പൂർത്തിയായത്. ബാഗ്‌മനെ ടെക്പാർക്ക്, പ്രസ്റ്റീജ് ടെക്നോസ്റ്റാർ, ദൊഡ്ഡനകുണ്ഡി ബസ് സ്റ്റോപ്പ്, ഗ്രാഫൈറ്റ് ഇന്ത്യ…

Read More

നിരന്തര ശ്രമത്തിനൊടുവിൽ യുവതിയെ കൊലപ്പെടുത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ടാക്സ് കൺസൾട്ടന്റ്-കം-ഫിനാൻഷ്യർ ബെംഗളൂരു ഫ്ലാറ്റിൽ കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ, ഏപ്രിൽ 5 ന് നടന്ന ഭീകരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളാണ് അന്വേഷകർ പുറത്തുവിട്ടട്ടുള്ളത് . സിബിഐ ഉദ്യോഗസ്ഥന്റെ മകനെന്ന് പരിചയപ്പെടുത്തി നിരവധി പേരെ കബളിപ്പിച്ച മുഖ്യപ്രതി കിരൺ (35) ആണ് സുനിത രാമപ്രസാദിനെ (53) കൊലപ്പെടുത്തിയത്. പ്രതി തൊഴിൽരഹിതനും പണത്തിന്റെ ദൗർലഭ്യവുമായിരുന്ന വ്യക്തി ആണെന്നും പോലീസ് വ്യക്തമാക്കി. സുനിതയുടെ അഴുകിയ മൃതദേഹം കച്ചമാരനഹള്ളിയിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത പോലീസ് കൊലയാളിക്കായി തിരച്ചിൽ ആരംഭിചിരുന്നു. അതിനെത്തുടർന്ന് അടുത്തിടെ പ്രതിയായ…

Read More

വമ്പന്‍ പ്രഖ്യാപനവുമായി കേജരിവാള്‍

ദില്ലി: രാജ്യതലസ്ഥാനത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. 100 തൊഴിലാളികള്‍ക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് ഡിടിസി വെബ്സൈറ്റിലോ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്‌ട്രേഷന്‍ ബൂത്തുകളിലോ പാസിനായി രജിസ്റ്റര്‍ ചെയ്യാം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലും(ഡിടിസി), ക്ലസ്റ്റര്‍ ബസുകളിലും യാത്ര ചെയ്യുനത്തിനാണ് സൗജന്യ പാസ്. വെല്‍ഡര്‍മാര്‍, മിസ്ട്രികള്‍, തൊഴിലാളികള്‍, കൂലികള്‍, പെയിന്റര്‍മാര്‍, തുടങ്ങി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഇനി യാത്രക്കൂലി നല്‍കാതെ യാത്ര…

Read More

കണ്ണിംഗ്ഹാം റോഡ്; നവീകരിച്ച് ഒരു മാസത്തിന് ശേഷം തകർന്ന നിലയിൽ

ബെംഗളൂരു: ബാലേക്കുന്ദ്രി സർക്കിളിനും ഹൈഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനുമിടയിൽ പുതുതായി സ്ഥാപിച്ച കണ്ണിംഗ്‌ഹാം റോഡ് നവീകരിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ തകർന്നുകിടക്കുകയാണ്. ഒന്നിലധികം പാച്ചുകളുള്ള റോഡിന്റെ ഒരു ചെറിയ ഭാഗത്ത് നിലവാരമില്ലാത്ത റോഡിപ്പണികളെ യാണ് സൂചിപ്പിക്കുന്നത്. റോഡിന്റെ അരികുകൾ പരിശോധിച്ചതിൽ യാതൊരു മൂല്യവുമില്ലാത്ത അസ്ഫാൽറ്റിന്റെ നേർത്ത പാളി ഇട്ടാണ് കരാറുകാരൻ പണി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നിരുന്നാലും, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ-ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിലെ പണികൾ ഭംഗിയായി ചെയ്തട്ടുണ്ട്. മിക്കവാറും എല്ലാ ദിവസവും റോഡ് ഉപയോഗിച്ചിരുന്ന ജനങ്ങൾ, തൽസ്ഥിതി വെച്ച് നോക്കുമ്പോൾ കണ്ണിംഗ്ഹാം…

Read More

സാരക്കി മേൽപ്പാലം; പുതിയ നിർദ്ദേശം തയ്യാറാക്കി ബിബിഎംപി

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന സാരക്കി ജംക്‌ഷൻ മേൽപ്പാലത്തിന്റെ നിർമാണത്തിനായി ബിബിഎംപി പുതിയ നിർദേശം തയാറാക്കി. കഴിഞ്ഞ വർഷം ആദ്യം തന്നെ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സർക്കാരിന് നിർദ്ദേശം സമർപ്പിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യാത്രക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മേൽപ്പാലത്തിന്റെ നിർമാണത്തിന്റെ വ്യക്തത തേടി സർക്കാർ നിർദ്ദേശം തിരിച്ചയച്ചതായി സിവിൽ ഉദ്യോഗസ്ഥർ അറിയിച്ചു. പദ്ധതിച്ചെലവ് 40 കോടിയിൽ നിന്ന് 136 കോടിയായി വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സർക്കാരിന്റെ പ്രധാന ആശങ്കയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനാൽ പുതിയ നിർദ്ദേശം ഉടൻ സർക്കാരിന് അയക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.…

Read More

പിലിക്കുള മൃഗശാലയിൽ വെള്ളക്കടുവയെത്തി

ബെംഗളൂരു : മംഗളൂരുവിലെ പിലിക്കുള മൃഗശാലയിൽ മൃഗങ്ങളുടെ കൈമാറ്റ പരിപാടിക്ക് കീഴിൽ ചെന്നൈയിലെ അരിഗ്നാർ അന്ന സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു പെൺ വെള്ളക്കടുവ കാവേരിയെയും ഒരു പെൺ ഒട്ടകപ്പക്ഷിയെയും ലഭിച്ചു. മൃഗശാലയിലെ ആദ്യത്തെ വെള്ളക്കടുവയാണ് കാവേരിയെന്നും ഉടൻ തന്നെ മറ്റൊരു ആൺകടുവ കാവേരിക്കൊപ്പം ചേരുമെന്നും പിലിക്കുള ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജെ ഭണ്ഡാരി പറഞ്ഞു. കാവേരിയും ഒട്ടകപ്പക്ഷിയും പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ നിരീക്ഷണത്തിനായി ഒരാഴ്ചയെങ്കിലും ക്വാറന്റൈനിലായിരിക്കും. അടുത്ത ആഴ്ച മുതൽ പൊതുജനങ്ങൾക്ക് കണ്ണൻ സാധിക്കും. മൃഗശാലയിൽ ആയിരത്തോളം മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും…

Read More
Click Here to Follow Us