പൈലറ്റ് ഡ്യൂട്ടിക്ക് കേറാൻ വിസമ്മതിച്ചു; ഇൻഡിഗോ വിമാനം 5 മണിക്കൂർ വൈകി 

ബെംഗളൂരു: പൈലറ്റ് ഡ്യൂട്ടിക്ക് കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം മണിക്കൂറുകള്‍ വൈകി.

പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വൈകിയത്.

ഡ്യൂട്ടിസമയം കഴിഞ്ഞെന്ന് വിശദീകരിച്ച്‌ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചത്. ഇതോടെ യാത്രക്കാർ രോഷാകുലരാവുകയും ജീവനക്കാരുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ചെയ്തു.

തൻറെ ജോലിസമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് പൈലറ്റ് ഡ്യൂട്ടിക്ക് കയറാൻ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ഫ്ലൈറ്റ് റഡാർ 24 -ല്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്‌ വിമാനം പുലർച്ചെ 12.45 -ന് പൂനെയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.

എന്നാല്‍, പുലർച്ചെ 5.44 -നാണ് വിമാനം പൂനെയില്‍ നിന്നും പുറപ്പെട്ടത്. 6.50 ഓടെ ബെംഗളൂരുവില്‍ ലാൻഡ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരെ ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts