60 ഓളം ഗ്രാമങ്ങളെ മദ്യവിമുക്തമാക്കി പോലീസ് 

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ജനങ്ങളുടെ മദ്യപാന നിരക്ക് കുറയ്ക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ രംഗത്ത്. ജില്ലയിലെ 60 ഗ്രാമങ്ങളും മദ്യപാനികളുകളെ എണ്ണത്തിൽ വളരെ മുന്നിൽ ആയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമംതോറും സി.പി.ഐ വിശ്വനാഥ് ഹിരഗൗഡർ നേതൃത്വത്തിൽ പോലീസ് മദ്യവിമുക്ത കാമ്പയിൻ സംഘടിപ്പിച്ചു. മുനീറാബാദ്, കുക്കനൂർ, കുഷ്‌തഗി എന്നിവിടങ്ങളിൽ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. അതുപോലെ തിഗാരി ഗ്രാമത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മദ്യപാനികളുടെ എണ്ണം കുറച്ചു. കോപ്പൽ ജില്ലയിലുടനീളമുള്ള 60 ലധികം ഗ്രാമങ്ങൾ മദ്യത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു എന്നു തന്നെ പറയാം. കൊപ്പൽ…

Read More

ബലാത്സംഗ കേസിൽ ബോഡിബിൽഡർ അറസ്റ്റിൽ

ബെംഗളൂരു: ബോഡി ബിൽഡർ ആകാൻ മോഹിച്ച 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത കേസിൽ ബെംഗളൂരു ആസ്ഥാനമായുള്ള ബോഡി ബിൽഡർ അറസ്റ്റിൽ. ഗോവിന്ദപുര മെയിൻ റോഡിലെ ഉമർ നഗറിലെ സയ്യിദ് സിദ്ദിഖ് എച്ച് (34) ആണ് കഴിഞ്ഞ ഫെബ്രുവരിയിൽ മയക്കമരുന്ന് കലർത്തി നൽകിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിചത്തിന് അറസ്റ്റിലായത്. ഇയാൾക്കെതിരെ കെജി ഹള്ളി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോഡി ബിൽഡിംഗിൽ മിസ്റ്റർ യൂണിവേഴ്‌സ് കിരീടം നേടിയ സിദ്ദിഖിനെ ഏപ്രിൽ 28 ന് അറസ്റ്റ് ചെയ്തു. കോടതി…

Read More

നൈസ് റോഡിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: കെങ്കേരിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗതയെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് എതിർദിശയിൽ നിന്ന് വന്ന ബസുമായി .കൂട്ടിയിടിച്ചാണ് 22 വയസുള്ള യുവാവും 18 കാരിയായ യുവതിയും മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.15 ഓടെ ബെംഗളൂരു വെസ്റ്റിലെ കെങ്കേരിക്ക് സമീപം ബിഡിഎ ടോൾ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കാറും മിനി ബസും ഇടിയെ തുടർന്ന് മറിഞ്ഞു. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഹോണ്ട സിറ്റി കാർ…

Read More

കേരള ആർ.ടി.സി.സമരം;നഗരത്തിൽ നിന്നുള്ള സർവീസുകൾ അനിശ്ചിതത്വത്തിൽ!

ബെംഗളൂരു : സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കേരളത്തിൽ ആർ.ടി.സിയുടെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനങ്ങൾ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവരേയും ബാധിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്. ഇന്ന് കേരളത്തിൽ നിന്ന് ബസുകൾ എത്തിയാൽ കേരളത്തിലേക്കുള്ള ഇന്നത്തെ സർവീസുകൾ പതിവുപോലെ നടക്കുമെന്ന് നഗരത്തിലെ കെ.എസ്.ആർ.ടി.സി.യുടെ അധികൃതർ അറിയിച്ചു. അതേ സമയം വാരാന്ത്യമായതിനാൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ജനങ്ങൾ യാത്ര ചെയ്യും, അതു കൊണ്ട് തന്നെ ഇന്നത്തെ സർവ്വീസുകൾ മുടങ്ങിയാൽ അത് കൂടുതൽ അന്തർ സംസ്ഥാന യാത്രക്കാരെ ബാധിക്കും.…

Read More

ഡൽഹിയ്ക്ക് ജയം: പൊരുതിക്കീഴടങ്ങി ഹൈദരാബാദ് 

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.  ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.  62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

പരോളിൽ ഇറങ്ങിയ തടവുകാരൻ മുങ്ങി; തിരച്ചിൽ രൂക്ഷമാക്കി പൊലീസ് 

ബെംഗളൂരു: പരോളിൽ ഇറങ്ങിയ തടവുകാരൻ പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് തിരച്ചിൽ തുടരുകയാണ്. ദേവരച്ചിക്കനഹള്ളി സ്വദേശി ഗണേഷ് ബാബുവാണ് പരോളിൽ ഇറങ്ങി മുങ്ങിയത്. ഈ വർഷം ജനുവരി 29 നാണ് ബാബു പരോളിൽ ഇറങ്ങിയതെന്ന് ബെംഗളൂരു സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ നൽകിയ പരാതിയിൽ പറയുന്നു. മകന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് ബാബു അപേക്ഷിച്ചത്. ഏപ്രിൽ 30-ന് ജയിലിലേക്ക് മടങ്ങേണ്ടിയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. പരോളിന് ജാമ്യം നിന്ന ബാബുവിന്റെ അമ്മയ്‌ക്കെതിരെയും രംഗനാഥ പരാതി നൽകിയിട്ടുണ്ട്. ഇരുവരും…

Read More

നേരിയ മഴയിൽ വെള്ളത്തിലായി നഗരം

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച മൺസൂണിന് മുമ്പുള്ള നേരിയ തോതിൽ മഴ ലഭിച്ചു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയും ചെയ്തു. സർജാപൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റെയിൻബോ ഡ്രൈവ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ബൊമ്മനഹള്ളി, മഹാദേവപുര, യെലഹങ്ക, ബംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ പെയ്തു. അതേസമയം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറവായിരുന്നുവെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Read More

ഗർഭിണികൾക്കായി മത്സരം സംഘടിപ്പിച്ച് കെഎംസി ഹോസ്പിറ്റൽ

ബെംഗളൂരു : അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് മംഗളൂരുവിലെ അംബേദ്കർ സർക്കിളിലുള്ള കെഎംസി ഹോസ്പിറ്റൽ ഗർഭിണികൾക്കായി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നയാൾ ഒന്നുകിൽ ബേബി ബമ്പ് കാണിക്കുന്ന ഒരു ഫോട്ടോ അയക്കണം അല്ലെങ്കിൽ ഒരു പുതിയ രക്ഷിതാവ് എന്ന നിലയിൽ മാതാവിന് എന്താണ് കുട്ടി കുറിച്ച് തോന്നുന്നതെന്നും കുട്ടി തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രകടിപ്പിക്കാൻ കുട്ടിക്ക് ഏകദേശം 300 വാക്കുകളുടെ ഒരു കത്ത് എഴുതി അയക്കണം. അമ്മയാകുന്നതിന്റെ പ്രത്യേകതയാണ് മത്സരം ആഘോഷിക്കുന്നതെന്ന് ആശുപത്രിയുടെ റീജിയണൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ സഗീർ സിദ്ദിഖി പറഞ്ഞു. മാതൃത്വത്തിന്റെ അനുഭവം ആസ്വദിക്കാൻ ആളുകളെ…

Read More

ബിബിഎംപി മേധാവി ഗൗരവ് ഗുപ്തയെ മാറ്റി, തുഷാർ ഗിരി നാഥ് പുതിയ മേധാവി

ബെംഗളൂരു :ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കമ്മീഷണർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ഗുപ്തയെ ഉടൻ മാറ്റാനും പകരം ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ഗിരി നാഥിനെ നിയമിക്കാനും കർണാടക സർക്കാർ തീരുമാനിച്ചു. അതേസമയം, ഇൻഫ്രാസ്ട്രക്ചർ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി ഗുപ്ത ചുമതലയേൽക്കും. 2021 ഏപ്രിൽ 1 ന് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിലാണ് ഗുപ്ത ബിബിഎംപി മേധാവിയായി നിയമിതനായത്. 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്ത ബിബിഎംപി തിരഞ്ഞെടുപ്പിന് മുമ്പാണ് ഗുപ്തയുടെ സ്ഥലംമാറ്റം. കർണാടകയിലും 2023ൽ…

Read More

ബെംഗളൂരു മലിനീകരണത്തിന്റെ 50 ശതമാനവും റോഡിലെ പൊടി മൂലം: പഠനം

ബെംഗളൂരു : വായു മലിനീകരണത്തിൽ ഗതാഗത മേഖലയുടെ സംഭാവന (20%-40%) പൂജ്യത്തിലേക്ക് താഴ്ത്തിയാലും, ബെംഗളൂരുവിലെ തകർന്ന റോഡുകൾ പൊടിപടലങ്ങൾ മലിനീകരണ തോത് വർധിപ്പിക്കുന്നു അതുവഴി നിവാസികളുടെ ശ്വാസകോശ രോഗങ്ങൾക്ക് അടിമകളാകുന്നു. സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനമനുസരിച്ച്, നഗരത്തിലെ ഹാനികരമായ കണികകളുടെ 25% മുതൽ 50% വരെ മണ്ണും റോഡിലെ പൊടിയും കാരണമാകുന്നു. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 122 നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിലെ മലിനീകരണത്തിന്റെ…

Read More
Click Here to Follow Us