ലുധിയാനയിൽ തകര്‍പ്പന്‍ വിജയവുമായി കോണ്‍ഗ്രസ്!

പഞ്ചാബ്‌: ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു.

അതേസമയം, ശിരോമണി അകാലിദള്‍(എസ്എഡി) – ബിജെപി സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ശിരോമണി അകാലിദള്‍ 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി. ലോക് ഇൻസാഫ് പാർട്ടി – ആംആദ്മി സഖ്യം 8 സീറ്റ് നേടി. ഇതിൽ ഏഴ് സീറ്റും വിജയിച്ചത് ലോക് ഇൻസാഫ് പാർട്ടിയാണ്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൂടാതെ നാല് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ഫെബ്രുവരി 24-നാണ് ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ ഒരു ദശാബ്ദത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. കോണ്‍ഗ്രസ്സിന്‍റെ  ഭരണം ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഈ വിജയം തെളിയിക്കുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts