ടിക്കറ്റ് നമ്പർ കിയോസ്കിൽ ടൈപ്പ് ചെയ്താൽ ബോർഡിങ് പാസിന്റെ പ്രിന്റൗട്ട് ലഭിക്കും. പദ്ധതി വിജയകരമായാൽ എല്ലാ വായുവജ്രബസുകളിലും കിയോസ്ക് സ്ഥാപിക്കുമെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിൽ നിന്ന് മാത്രമേ പാസെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ബോർഡിങ് പാസെടുക്കാൻ തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ബസിനുള്ളിൽ നിന്ന് തന്നെ പാസെടുക്കാൻ സാധിക്കുന്നതോടെ യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാൻ സാധിക്കും. വെബ്ടാക്സികളിൽ നിന്ന് കടുത്ത മൽസരം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.