ജമ്മു: അതിര്‍ത്തിയിലെ നിയന്ത്രണ രേഖലയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗറി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി.
രാവിലെ 8.45-നാണ് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയത്. പൂഞ്ചിലെയും രജൗറിയിലെയും ജനവാസ പ്രദേശങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് കരസേന വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ആക്രമണം നടത്തി ഭീകരർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരം ഉണ്ടാക്കുകയാണ് പാക് സൈന്യത്തിന്‍റെ ലക്ഷ്യമെന്നാണ് സൈന്യം സംശയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.