പരോളിൽ ഇറങ്ങിയ തടവുകാരൻ മുങ്ങി; തിരച്ചിൽ രൂക്ഷമാക്കി പൊലീസ് 

ബെംഗളൂരു: പരോളിൽ ഇറങ്ങിയ തടവുകാരൻ പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് തിരച്ചിൽ തുടരുകയാണ്. ദേവരച്ചിക്കനഹള്ളി സ്വദേശി ഗണേഷ് ബാബുവാണ് പരോളിൽ ഇറങ്ങി മുങ്ങിയത്. ഈ വർഷം ജനുവരി 29 നാണ് ബാബു പരോളിൽ ഇറങ്ങിയതെന്ന് ബെംഗളൂരു സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ നൽകിയ പരാതിയിൽ പറയുന്നു.

മകന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് ബാബു അപേക്ഷിച്ചത്. ഏപ്രിൽ 30-ന് ജയിലിലേക്ക് മടങ്ങേണ്ടിയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. പരോളിന് ജാമ്യം നിന്ന ബാബുവിന്റെ അമ്മയ്‌ക്കെതിരെയും രംഗനാഥ പരാതി നൽകിയിട്ടുണ്ട്. ഇരുവരും ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

2009-ൽ മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീധന മരണം, ഗാർഹിക പീഡനം, മറ്റ് ഐപിസി വകുപ്പുകൾ എന്നിവയിൽ ബാബു കുറ്റക്കാരനാണെന്ന് പോലീസ് പറഞ്ഞു. ബാബുവിന് ഏഴ് വർഷവും ആറ് മാസവുമാണ് തടവ് ശിക്ഷ ലഭിച്ചത്. മൂന്ന് വർഷവും അഞ്ച് മാസവും പൂർത്തിയാക്കിയ അദ്ദേഹം ബാക്കിയുള്ള കാലയളവിൽ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us