കാസർക്കോട് : ജില്ലയിൽ 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സെമീര്‍, അബ്‌ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച് അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്.…
Read MoreMonth: April 2022
പിഡിഒമാർക്ക് കൂടുതൽ അധികാരങ്ങൾ; ശൈശവ വിവാഹങ്ങൾക്കെതിരെ പുതിയ പ്രതീക്ഷ
ബെംഗളൂരു : പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർമാരെ (പി.ഡി.ഒ.) വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചുകൊണ്ട് അടുത്തിടെയുള്ള വിജ്ഞാപനം ഗ്രാമപ്രദേശങ്ങളിലെ ശൈശവ വിവാഹങ്ങൾ തടയുന്നതിന് ഏറെ സഹായകമാകും. പഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിലൂടെ പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾ കണ്ടെത്താനും ഇടപെടാനും സർക്കാരിന് കഴിയുമെന്ന് പ്രവർത്തകരും ഉദ്യോഗസ്ഥരും പറയുന്നു. 2021-22ൽ സംസ്ഥാനത്തുടനീളം രണ്ടായിരത്തോളം ശൈശവ വിവാഹങ്ങൾ നിർത്തലാക്കി, 280 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പകർച്ചവ്യാധിയുടെ കാലത്ത് ശൈശവ വിവാഹങ്ങളും സംസ്ഥാനത്ത് ഉയർന്നതാണ്. 2018-19 നും 2020-21 നും ഇടയിൽ 5,500 ശൈശവ വിവാഹങ്ങൾ നിർത്തലാക്കുകയും 400 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും…
Read Moreമൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തുടങ്ങും; മുഖ്യമന്ത്രി
ബെംഗളൂരു : ഫിലിം സിറ്റി പദ്ധതി ഈ വർഷം തന്നെ മൈസൂരിൽ സർക്കാർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു. രാജ്കുമാറിന്റെ 94-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് 2017 അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്‌സിഡിക്ക് പകരം കന്നഡ, പ്രാദേശിക ഭാഷാ സിനിമകളുടെ എണ്ണം 125ൽ നിന്ന് 150 ആക്കി ഉയർത്താൻ നിർദേശമുണ്ട്. ബജറ്റിൽ 200 സിനിമകൾക്ക് സബ്‌സിഡി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, ഗുണനിലവാരമുള്ള സിനിമകൾ നിർമ്മിക്കാൻ ചലച്ചിത്ര പ്രവർത്തകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “ഡോ രാജ്കുമാറിന്റെ ഓരോ…
Read Moreആദിവാസി യുവതിയെ ആക്രമിച്ച കേസിൽ 9 പേർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിൽ ഭൂമി തർക്കത്തിന്റെ പേരിൽ 35 കാരിയായ ആദിവാസി യുവതിയെ ഒരു സംഘം അക്രമികൾ വസ്ത്രം വലിച്ചു കീറുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിൽ ഏപ്രിൽ 19നായിരുന്നു സംഭവം. ഇതേ ഗ്രാമത്തിലെ സന്ദീപ് (30), സന്തോഷ് (29), ഗുലാബി (55), സുഗുണ (30), കുസുമ (38), ലോകയ്യ (55), അനിൽ (35), ലളിത (40), ചെന്ന കേശവ (40) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1964ലെ കർണാടക ലാൻഡ് റവന്യൂ…
Read Moreഅപകടങ്ങൾ ഒഴിവാക്കാൻ മാലിന്യ ട്രക്കുകളിൽ സ്പീഡ് ഗവർണറുകൾ സ്ഥാപിക്കും: ബിബിഎംപി
ബെംഗളൂരു : അടുത്തിടെയുണ്ടായ റോഡപകടത്തിൽ, നഗരത്തിലെ മാലിന്യ ട്രക്ക് അമിതവേഗതയിലിടിച്ച് ഇരുചക്രവാഹനയാത്രികൻ മരിച്ചതിനെത്തുടർന്ന്, ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) അതിന്റെ 588 മാലിന്യ കോംപാക്റ്ററുകളിൽ സ്പീഡ് റെഗുലേറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 35 കിലോമീറ്ററായി പരിമിതപ്പെടുത്താൻ സ്പീഡ് റെഗുലേറ്ററുകൾ (ഗവർണറുകൾ) സ്ഥാപിക്കുമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഡ്രൈവർമാർക്ക് അടിസ്ഥാന നൈപുണ്യ വികസന പരിശീലനം നൽകുമെന്ന് ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബിബിഎംപി ജോയിന്റ് കമ്മീഷണർ പരശുറാം ഷിന്നാൽക്കർ പറഞ്ഞു.
Read Moreബൈബിളിനെ ചൊല്ലി കർണാടകയിൽ അടുത്ത വിവാദം
ബെംഗളൂരു: വിവാദങ്ങൾ ഒഴിയാതെ കർണാടക. സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. ‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ…
Read Moreകന്നട സാഹിത്യ മേള സെപ്റ്റംബർ 23 മുതൽ
ബെംഗളൂരു: ഈ വർഷത്തെ കന്നട സാഹിത്യ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ ഹവേരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. സാഹിത്യ സമ്മേളനത്തിനായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചത്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് ഹവേരിക്ക് പുറമെ ഹുബ്ബള്ളി, ദാവനഗെരെ എന്നിവിടങ്ങളിലും താമസ സൗകര്യം ഒരുക്കും. കുംഭമേളയ്ക്ക് സമാനമായ ടെന്റുകളായിരിക്കും അതിഥികൾക്കായി ഒരുക്കുക.
Read Moreസമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം എത്തുന്നു
1998 ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സംവിധാനം ചെയ്തത്. അന്ന് മുതൽ പ്രേക്ഷകർ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോൾ എന്നത്. ഇന്നും ഈ ചിത്രത്തെക്കുറിച്ചു പറയുമ്പോൾ ആ പൂച്ചയെ അയച്ചത് ആരായിരുന്നു എന്ന ചോദ്യം എല്ലാ പ്രേക്ഷകർക്കും ഉണ്ട്. അതിനു ഒരു മറുപടി തരാതെയാണ് ചിത്രം അന്ന് അവസാനിച്ചത്. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായാണ്…
Read Moreശ്രീരാം വെങ്കിട്ടരാമന്റെ വധു രേണു രാജ്
ആലപ്പുഴ: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് വധു കളക്ടർ രേണു രാജ്. വരുന്ന വ്യാഴാഴ്ച ചോറ്റാനിക്കരയില്‍ വച്ച് ഇരുവരും വിവാഹിതർ ആവും. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. ശ്രീറാമും രേണുരാജും മെഡിക്കല്‍ ബിരുദധാരികളാണ്. ഇരുവരും രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടവരാണ് ഇരുവരും.
Read More3 വർഷത്തിനുള്ളിൽ മലമ്പനി ഇല്ലാതാക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: ഓരോ വർഷവും മാരകമായ മലേറിയ രോഗബാധിതരുടെ എണ്ണം കുറയുന്നതിനാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മലമ്പനിയെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് കർണാടക. സംസ്ഥാനത്ത് ഈ വർഷം ഫെബ്രുവരിയിൽ 13 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 76 പേർക്കാണ് രോഗം ബാധിച്ചത്. ജനുവരിയിൽ, സംസ്ഥാനത്ത് 17 കേസുകളാണ് ഉണ്ടായിരുന്നത്, 2021 ലെ അതേ മാസത്തിൽ ഇത് 123 കേസുകൾ ആയിരുന്നു. 2025-ഓടെ മലമ്പനി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യമാണ് കർണാടക മുന്നോട്ടുവെച്ചിട്ടുള്ളത്. മലമ്പനി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കർണാടകയിലെ…
Read More