സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം എത്തുന്നു

1998 ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ്  സംവിധാനം ചെയ്തത്.

അന്ന് മുതൽ പ്രേക്ഷകർ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോൾ എന്നത്. ഇന്നും ഈ ചിത്രത്തെക്കുറിച്ചു പറയുമ്പോൾ ആ പൂച്ചയെ അയച്ചത് ആരായിരുന്നു എന്ന ചോദ്യം എല്ലാ പ്രേക്ഷകർക്കും ഉണ്ട്. അതിനു ഒരു മറുപടി തരാതെയാണ് ചിത്രം അന്ന് അവസാനിച്ചത്. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായാണ് രണ്ടാം ഭാഗം എത്തുന്നത്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച്‌ സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts