ബെംഗളൂരു: കിഴക്കൻ ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ നിർബന്ധമായും ബൈബിൾ പഠിപ്പിക്കുന്നത് വിവാദമായി. റിച്ചാർഡ്സ് ടൗണിലെ ക്ലാരൻസ് ഹൈസ്കൂൾ, 11-ാം ഗ്രേഡിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ ഫോമിൽ ബൈബിൾ പഠിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെയും ലോകത്തിന്റെയും നല്ലതും ഉപകാരപ്രദവുമായ ഒരു പൗരനാകാൻ എന്റെ കുട്ടിക്ക് അക്കാദമിക് അറിവിന് പുറമേ നല്ല ധാർമ്മികവും ആത്മീയവുമായ പ്രബോധനം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ക്ലാരൻസ് ഹൈസ്കൂളിൽ, ബൈബിളിന്റെ ഒരു പഠനത്തിലൂടെയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങൾക്ക് ഇതിൽ എതിർപ്പില്ലന്ന് പ്രഖ്യാപനം നടത്താനും സ്കൂൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില രക്ഷിതാക്കൾ സോഷ്യൽ മീഡിയയിൽ ഈ നീക്കത്തെ വിമർശിക്കുകയും മുഖ്യമന്ത്രിയെയും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രിയെയും ടാഗ് ചെയ്യുകയും അവരുടെ ഇടപെടൽ തേടുകയും ചെയ്തു. അവർ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും അപേക്ഷാ ഫോമും ഡിക്ലറേഷനും അപ്ലോഡ് ചെയ്തു. ഇതോടെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന എല്ലാ സ്കൂളുകൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിന് പരാതി നൽകുമെന്ന് ഹിന്ദു ജനജാഗ്രതി സമിതി അറിയിച്ചു.
ഇത് ഭരണഘടനയുടെയും കർണാടക വിദ്യാഭ്യാസ നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹൻ ഗൗഡ പറഞ്ഞു.
മതഗ്രന്ഥങ്ങൾ നിർബന്ധിച്ച് പഠിപ്പിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും കഴിയില്ലെന്ന് പറഞ്ഞ മന്ത്രി നാഗേഷ് സോഷ്യൽ മീഡിയയിലൂടെയാണ് ഞങ്ങൾ വിഷയത്തെ കുറിച്ച് അറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തോടനുബന്ധിച്ച് കൂടുതൽ അറിയാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.