കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  92 റിപ്പോർട്ട് ചെയ്തു. 143 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43% കുടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 143 ആകെ ഡിസ്ചാര്‍ജ് : 3902956 ഇന്നത്തെ കേസുകള്‍ : 92 ആകെ ആക്റ്റീവ് കേസുകള്‍ : 1838 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40041 ആകെ പോസിറ്റീവ് കേസുകള്‍ : 3944877…

Read More

സിൽവർലൈൻ പ്രതിഷേധം ശക്തമാകുന്നു, സർവേ കല്ലുകൾ സമരക്കാർ വലിച്ചെറിഞ്ഞു

കൊച്ചി : സിപിഐ(എം) നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്കെതിരെ നാട്ടുകാരുടെയും പ്രതിപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും പ്രതിഷേധം ശക്തമാകുന്നു. മാർച്ച് 22 ചൊവ്വാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടർന്നു, ഇടതുപക്ഷ പാർട്ടി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരുടെ ശക്തമായി പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ നട്ടാശ്ശേരി വില്ലേജിലും മലപ്പുറം ജില്ലയിലെ തിരുനാവായയിലും സർവേ കല്ലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് അധികാരികളെ തടഞ്ഞു. നടപടികൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് അധികൃതർ അറിയിച്ചതോടെ സമരസ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ പിൻവാങ്ങി. സർക്കാരിന്റെ ഉറച്ച നിലപാടിൽ…

Read More

യുക്രനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഏർപ്പെടുത്തും

ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ പഠനം പാതി വഴി നിർത്തി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതിനായി വേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.

Read More

ടൂത്ത് പേസ്റ്റ് കമ്പനിയ്ക്ക് 10 ലക്ഷം പിഴ ചുമത്തി

ഡൽഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകള്‍ ശിപാര്‍ശ ചെയ്യുന്നു’, വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ് എന്നീ പരസ്യവാചകങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ സെന്‍സൊഡൈന്‍ നല്‍കുന്ന തെറ്റായ പരസ്യങ്ങള്‍ക്കെതിരെ സിസിപിഎ സ്വമേധയാ ആണ് നടപടികള്‍ ആരംഭിച്ചത്.

Read More

ഹൈക്കോടതി ഉത്തരവിനെതിരെ ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസലർ സുപ്രീം കോടതിയിൽ

ബെംഗളുരു : ബാംഗ്ലൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലർ നിയമനം കർണാടക ഹൈക്കോടതി റദ്ദാക്കിയ പ്രൊഫ കെ ആർ വേണുഗോപാലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. വേണുഗോപാലിനെ ബാംഗ്ലൂർ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ച ഗവർണർ ഉത്തരവ് 2019ൽ പുറപ്പെടുവിച്ച സിംഗിൾ ജഡ്ജി ഉത്തരവ് റദ്ദാക്കിയിരുന്നു മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. 2019 സെപ്തംബർ 24ന് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് എസ് സുജാത, ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം…

Read More

ഹാസനിൽ വാഹനാപകടം; നാല് വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു : ചൊവ്വാഴ്ച ബേലൂർ താലൂക്കിലെ സങ്കേനഹള്ളിക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. വിദ്യ വികാസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ബേളൂർ റൂറൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-03-2022)

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

അഴിമതി നിറഞ്ഞ സംസ്ഥാനത്തിനുള്ള അവാർഡ് ബിജെപി ഭരിക്കുന്ന കർണാടകയ്ക്ക് നൽകൂ; ഡി കെ ശിവകുമാർ

ബെംഗളൂരു : അഴിമതിയിൽ ഒന്നാം സ്ഥാനത്തെത്തിയ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് അവാർഡ് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ ചൊവ്വാഴ്ച അഭ്യർത്ഥിച്ചു. ഗംഗാ കല്യാണ പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പാർട്ടി ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത അവതരിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെക്കുറിച്ച് ശിവകുമാർ, ഭഗവദ് ഗീതയുടെ ഉള്ളടക്കം പാഠ്യപദ്ധതിയിൽ ആദ്യമായി അവതരിപ്പിച്ചത് കോൺഗ്രസാണെന്നും ബിജെപിയല്ലെന്നും പറഞ്ഞു. അന്തരിച്ച രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, രാമായണവും മഹാഭാരതവും…

Read More

സംസ്ഥാനത്ത് ഭൂചലനം

ബെംഗളൂരു: വിജയപുരയിൽ ചൊവ്വാഴ്ച രാവിലെ 11.48 ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കനുസരിച്ച് ബസവന ബാഗേവാഡിയിലെ ഉക്കാലി ഗ്രാമത്തിന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബസവന ബാഗേവാഡി ഗ്രാമങ്ങളിലും വിജയപുര സിറ്റിയിലെ ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Read More

കാപ്പി കൃഷിക്ക് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്‌പി പമ്പ് സെറ്റുകൾക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ സീറോ അവറിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. കുടക് എംഎൽഎ അപ്പച്ചു രഞ്ജനാണ് നിയമസഭാ സമ്മേളനത്തിന്റെ സീറോ അവറിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. അദ്ദേഹത്തെ എം.എൽ.എ കെ.ജി ബൊപ്പയ്യ, എം.എൽ.എ സി.ടി രവി, എം.എൽ.എ കുമാരസ്വാമി എന്നിവർ പിന്തുണചയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാനം നൽകുന്ന വൈദ്യുതി സബ്‌സിഡികൾ ഓരോ വർഷവും വർധിച്ചുവരികയും, അത് 12,000 മുതൽ 14,000 കോടി…

Read More
Click Here to Follow Us