ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഞായറാഴ്ച

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 7 മണി മുതൽ ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടക്കും. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ, മാന് ഓഫ്…

Read More

ഹർജി തള്ളി; തമിഴ്‌നാട് വൈദ്യുതി ബോർഡ് 75 ലക്ഷം രൂപ പിഴ അടയ്ക്കണം

ചെന്നൈ: വൈദ്യുതി കമ്പനിക്ക് 75 ലക്ഷം രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി (ടാംഗഡ്‌കോ) സമർപ്പിച്ച പുനഃപരിശോധനാ ഹർജി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) തെക്കൻ ബെഞ്ച് തള്ളി. നീലഗിരി ജില്ലയിലെ ചേരമ്പാടി വനമേഖലയിലെ ചുങ്കം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന, നാല് പന്നി, മൂന്ന് മൂർഖൻ പാമ്പുകൾ, കാക്ക എന്നിവ ചത്ത സംഭവത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ മരണത്തിലേക്ക് നയിച്ചത് വൈദ്യുതി ബോർഡിന്റെ ഇൻസുലേറ്റ് ചെയ്യാത്ത ലൈൻ കമ്പി ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.…

Read More

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ബെംഗളൂരു മെട്രോ ഗണ്യമായ പങ്കുവഹിച്ചതായി പഠനം

ബെംഗളൂരു : ബെംഗളൂരു സർവ്വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ, 2017-നും 2021-നും ഇടയിലുള്ള കാലയളവിൽ, രണ്ടാം ഘട്ടം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷന്റെ (ബിഎംആർസിഎൽ) ആറ് സ്ഥലങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ബെംഗളൂരു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. നന്ദിനി എൻ.യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ മെട്രോ ട്രെയിനുകൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചതായി പറഞ്ഞു. നിരീക്ഷണത്തിനായി മൈസൂരു റോഡ് ടെർമിനൽ മുതൽ കെങ്കേരി വരെ, പുത്തേനഹള്ളി ക്രോസ് മുതൽ അഞ്ജനപുര ടൗൺഷിപ്പ് വരെ,…

Read More

സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ കൃത്യമായ നടപടികൾ വേണം: എൻജിടി കമ്മിറ്റി മേധാവി

ബെംഗളൂരു : സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് കർണാടക ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ബി ആദി, മുനിസിപ്പൽ ഏജൻസിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ പറഞ്ഞു. “നഗരത്തിലെ എല്ലാ പൗരന്മാരും, മാലിന്യം തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് മനസ്സിലാക്കണം, മാലിന്യം ശേഖരിക്കുന്നവർക്ക് നൽകുന്നതിന് മുമ്പ് മാലിന്യം (ഉണങ്ങിയതും നനഞ്ഞതും) വേർതിരിക്കേണ്ടതുണ്ട്. കൂടാതെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് പരിശോധിക്കണമെന്നും. 40 ശതമാനം (100 കിലോയിൽ…

Read More

ബിബിഎംപി ഓഫീസുകളിൽ അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന

ബെംഗളൂരു : കർണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വെള്ളിയാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഓഫീസുകളിൽ റെയ്ഡ് നടത്തി. അതേസമയം, ബജറംഗ്ദൾ പ്രവർത്തകൻ ഹർഷ വധക്കേസിൽ രണ്ടുപേരെ കൂടി ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റോഷൻ (24), ജാഫർ സാദിക് (55) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

Read More

യുക്രൈനിൽ ഒറ്റപ്പെട്ട മലയാളികൾക്കായുള്ള തിരച്ചിൽ രൂക്ഷം.

കീവ്: യുക്രൈനിലെ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ അറിയിച്ചു. നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയും ഇന്നുമായി 550 പേരാണ്   യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടതെന്നും എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്നലെ രാത്രി മുതൽ തങ്ങളുടെ മക്കൾ ബങ്കറിലാണ് കഴിയുന്നതെന്നും ബങ്കറുകളില്‍ വെള്ളവും ഭക്ഷണവും തീരുമെന്ന ആശങ്കയിലാണ്  കുട്ടികളെന്നും…

Read More

തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നു; പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു : ബെംഗളൂരുവിലെ യെലഹങ്ക പ്രദേശത്ത് തെരുവ് നായ്ക്കുട്ടികളെ ലക്ഷ്യമാക്കി നിഷ്‌കരുണം കൊന്നൊടുക്കുന്ന നരാധമന്മാർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി കർണാടക പോലീസ് അറിയിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ അനിരുദ്ധ ബിആറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് പറയുന്നതനുസരിച്ച്, നായ്ക്കുട്ടികളെ കൊന്നുതള്ളുന്നവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത് വരുകയാണ് കൂടാതെ നാട്ടുകാരുടെയും, മൃഗ സ്നേഹികളുടെയും പ്രവർത്തകരുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. ആളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു കഴിഞ്ഞെന്നും പോലീസ് പറഞ്ഞു.

Read More

റോഡുകളുടെ അറ്റകുറ്റപണികൾ: 2 മാസത്തിനകം പൂർത്തിയാക്കും.

ബെംഗളൂരു: മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോ‍ഡുകളുടെ അറ്റകുറ്റപ്പണികൾ 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് പൂർത്തീകരിച്ച് നൽകിയില്ല. നഗരപരുതിയിലെ 110 ഗ്രാമങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന്  റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര…

Read More

18 നും 60 നും ഇടയിൽ പ്രായമുള്ള യുക്രൈൻ പുരുഷന്മാർക്ക് രാജ്യം വിടുന്നതിന് വിലക്ക്.

കീവ്: 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ യുക്രൈനിയൻ പുരുഷന്മാരും ഇപ്പോൾ രാജ്യം വിടുന്നത് നിരോധിച്ചിരിക്കുന്നതായി, ഉക്രെയ്നിന്റെ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് (DPSA) അറിയിച്ചു. റഷ്യ യുക്രൈയ്‌നിൽ അധിനിവേശം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ഏർപ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ നിരോധനം നിലനിൽക്കുന്നതാണ്. ഉക്രെയ്‌നിലുടനീളം റഷ്യൻ സേനയുടെ മിസൈൽ ആക്രമണങ്ങൾക്കും സൈനിക ആക്രമണങ്ങൾക്കും ഇടയിലാണ് സെലെൻസ്‌കി ഈ നടപടികൾ നടപ്പിലാക്കുന്നത്. യുക്രൈയ്നിന്റെ പ്രതിരോധവും സമയബന്ധിതമായ സംഘട്ടനവും ഉറപ്പുനൽകുക എന്ന ക്ഷ്യത്തോടെയാണ് നിരവധി പുരുഷന്മാർ രാജ്യം…

Read More

ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകൾ പേ ആൻഡ് പാർക്കിലേക്ക്.

ഫ്രീഡം പാർക്കിൽ പുതുതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തിപ്പിക്കുന്നതിനായി ബിബിഎംപി സംഘടിപ്പിച്ച ലേലങ്ങൾ, കരാറുകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഫ്രീഡം പാർക്കിനു ചുറ്റുമുള്ള തെരുവുകളിലെ സൗജന്യ പാർക്കിംഗ് സൗകര്യം ബിബിഎംപി നിരോധിക്കാൻ സാധ്യത. 78 കോടി രൂപ മുടക്കി നിരവധി സമയപരിധികൾ നഷ്ടപ്പെടുത്തി ക്കൊണ്ട് ബിബിഎംപി നിർമിച്ച പാർക്കിങ് സൗകര്യം ലാഭകരമല്ലെന്ന് ലേലക്കാർ കരുതുന്നതിന്റെ ഒരു പ്രധാന കാരണം ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്കിംഗ് ഇപ്പോഴും സൗജന്യമാണ് എന്നതാണ്. അതിനാൽ ഫ്രീഡം പാർക്കിന്റെ 500 മീറ്റർ ചുറ്റളവിലുള്ള തെരുവുകൾ പേ ആൻഡ് പാർക്ക് മേഖലയായി…

Read More