ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 സീസണിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബുധനാഴ്ച സ്ഥിരീകരിച്ചു. കെകെആറിന്റെ ക്യാപ്റ്റൻസി സ്വീകരിച്ചുകൊണ്ട് ശ്രേയസ് അയ്യർ “കെകെആർ പോലെയുള്ള ഒരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഐപിഎൽ ഒരു ടൂർണമെന്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, ഈ മഹത്തായ ടീമിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഈ ടീമിനെ നയിക്കാൻ എനിക്ക് അവസരം തന്നതിന് കെകെആർ-ന്റെ ഉടമകൾക്കും…
Read MoreMonth: February 2022
യുണീക്ക് ഡിസെബിലിറ്റി ഐഡി ലഭിച്ചില്ല; ആനുകൂല്യങ്ങൾ ലഭിക്കാതെ 6,000 ഭിന്നശേഷിക്കാർ
ബെംഗളൂരു: യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡ് വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ മാസങ്ങളായി കാത്തിരിക്കുകയാണ് ശിവമോഗ ജില്ലയിലെ 6,000 ഭിന്നശേഷിക്കാർ. വികലാംഗരുടെ മെഡിക്കൽ വിലയിരുത്തലുകൾ മുടങ്ങുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ഭിന്നശേഷിയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും വകുപ്പ് പറഞ്ഞു. യുഡിഐഡി കാർഡ് വിതരണത്തിൽ സംസ്ഥാനത്ത് 24-ാം സ്ഥാനത്തുള്ള ശിവമോഗ ജില്ലയിൽ ഐഡി കാർഡ് വിതരണം ലക്ഷ്യമിട്ടതിന്റെ 41.80 ശതമാനം മാത്രമാണ് കൈവരിക്കാനായത്. ലഭിച്ച 20,585 അപേക്ഷകളിൽ 8,811 ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്, എന്നാൽ 6,635 എണ്ണം തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല,…
Read Moreബെംഗളൂരുവിൽ ഈ മാസം നാല് കേസുകളിലായി പിടികൂടിയത് മൂന്ന് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന്, ആറ് പേർ അറസ്റ്റിൽ
ബെംഗളൂരു : ഈ മാസം ആദ്യം നാല് കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് മൂന്ന് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിൽ സഞ്ജയനഗർ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും 30 ലക്ഷം രൂപ വിലമതിക്കുന്ന 105 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളിൽ – കോല അപ്പാൽ ശിവപ്രകാശ് (43), ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ഗോലഗൊണ്ടയിൽ താമസിക്കുന്ന തുറംഗൽ പ്രകാശ് റാവു (26), എപിയിലെ ചിറ്റൂർ സ്വദേശി കുമാർ ടി (54) എന്നിവർ ഉൾപ്പെടുന്നു.ഇവർ പതിവായി…
Read Moreഹൈക്കോടതി ഉത്തരവ് പ്രകാരം ഡിഗ്രി കോളേജുകളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിക്കില്ല; മുഖ്യമന്ത്രി
ബെംഗളൂരു : ഹിജാബ്, കാവി ഷാളുകൾ, മറ്റ് മതചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച ഫെബ്രുവരി 10 ലെ ഹൈക്കോടതി ഉത്തരവ് കർണാടകയിലെ ഡിഗ്രി കോളേജുകൾക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളിലും പാലിക്കില്ല. യൂണിഫോം നിർദേശിക്കുന്ന കോളേജുകൾക്ക് മാത്രമേ നിരോധനം ബാധകമാകൂ എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്, ”ബൊമ്മൈ നിയമസഭയിൽ പറഞ്ഞു. ഹിജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സീറോ അവറിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
Read Moreബെംഗളൂരുവിൽ വാഹനാപകടം; 4 വിദ്യാർത്ഥികൾ മരിച്ചു, 2 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ ദേശീയ പാത 75-ൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാല് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈഷ്ണവി, ഭരത്, സിറിൽ, വെങ്കട്ട് എന്നിവരാണ് മരിച്ചത്. സിരി കൃഷ്ണ, അങ്കിത റെഡ്ഡി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിലെ ഗാർഡൻ സിറ്റി കോളേജിലെ വിദ്യാർത്ഥികൾ കോലാറിലെ കഫേ സെന്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുകയും റോഡ് ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് കടന്ന് ട്രക്കിന്റെ അടിയിൽപ്പെടുകയായിരുന്നു. അമിത വേഗതയാണ്…
Read Moreകന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി അന്തരിച്ചു
ബെംഗളൂരു : കന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ധാർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1928 ജൂൺ 28 ന് ഗഡഗ് ജില്ലയിലെ ഹോമ്പലിൽ സക്കറെപ്പയുടെയും പാർവതവയുടെയും മകനായി കനവി ജനിച്ചു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ധാർവാഡിൽ പൂർത്തിയാക്കി. 1956 മുതൽ 1983 വരെ കർണാടക സർവകലാശാലയുടെ പ്രസാരംഗ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം 1981-ൽ ജീവധ്വനി (കവിത) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടി.
Read Moreഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക് ക്രമക്കേട്; 1,700 കോടി രൂപയുടെ നഷ്ടം കണ്ടെത്തിയതായി സഹകരണ മന്ത്രി
ബെംഗളൂരു : ഗുരു രാഘവേന്ദ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് 1,792 കോടി രൂപയുടെ നഷ്ടം ഇതുവരെ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സഹകരണ മന്ത്രി എസ് ടി സോമശേഖർ ചൊവ്വാഴ്ച കൗൺസിലിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു ബി വെങ്കിടേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കിന്റെ 24 ഡയറക്ടർമാരുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആർബിഐ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ നിയമിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2014-15 മുതൽ 2018-19 വരെയുള്ള അക്കൗണ്ടുകൾക്കായി വീണ്ടും…
Read Moreഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മൂന്ന് പേർ കൂടി അറസ്റ്റിൽ.
ബെംഗളുരു: പ്രമുഖ എംഎൻസികളുടെ എച്ച്ആർ മാനേജർമാരായി നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച മൂന്നംഗ സംഘത്തെ സാമ്പിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപന മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടെത്തിയത്. ഭുവനേശ്വർ സ്വദേശി കാളി പ്രസാദ് രാത്ത് (38), പൂനെ സ്വദേശി അഭിജിത്ത് അരുൺ നെതകെ (34), ഒഡീഷയിൽ നിന്നുള്ള അഭിഷേക് മൊഹന്തി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റുകയും ജോയിൻ ചെയ്യുന്ന തീയതികൾ സഹിതം ഉദ്യോഗാർത്ഥികൾക്ക്…
Read Moreട്രാഫിക് സിഗ്നലിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്ന് മോഷ്ടിച്ച 230 ബാറ്ററികളും കണ്ടെടുത്തു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാനാണ് ഈ ബാറ്ററികൾ ഉപയോഗിക്കുന്നത്. ചിക്കബാനാവര സ്വദേശികളായ എസ് സിക്കന്ദർ (30), ഭാര്യ നസ്മ സിക്കന്ദർ (29) എന്നിവരാണ് അറസ്റ്റിലായത്. എസ് സിക്കന്ദർ ചായക്കട നടത്തിയിരുന്നെങ്കിലും ലോക്ക്ഡൗൺ കാലത്ത് ചായക്കട അടച്ചുപൂട്ടേണ്ടി വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് സ്കൂട്ടറിൽ ചായ വിൽക്കാൻ തുടങ്ങിയെങ്കിലും ട്രാഫിക്…
Read Moreഹിജാബ് വിവാദം; ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു, കോളേജുകൾക്ക് പുറത്ത് പ്രതിഷേധം
ബെംഗളൂരു : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിലുടനീളമുള്ള കോളേജുകളിൽ ഹിജാബ് ധരിച്ച നിരവധി വിദ്യാർത്ഥികൾ ബുധനാഴ്ച പ്രതിഷേധം നടത്തി. ഹുബ്ബള്ളിയിലെ എസ്‌ജെഎംവിഎസിന്റെ ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജ് ഫോർ വിമൻസിന് സമീപം സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികൾ സമാധാനപരമാണെന്ന് കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചിരുന്നു. ഹിജാബ് വിവാദം ആരംഭിച്ച ഉടുപ്പി ജില്ല ഫലത്തിൽ പോലീസ് കോട്ടയായി മാറിയിരിക്കുന്നു. ജില്ലാ ആംഡ് റിസർവിന്റെ (ഡിഎആർ) എട്ട് പ്ലാറ്റൂണുകളും കർണാടക സ്റ്റേറ്റ് റിസർവ്…
Read More