ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക് ക്രമക്കേട്; 1,700 കോടി രൂപയുടെ നഷ്ടം കണ്ടെത്തിയതായി സഹകരണ മന്ത്രി

ബെംഗളൂരു : ഗുരു രാഘവേന്ദ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് 1,792 കോടി രൂപയുടെ നഷ്ടം ഇതുവരെ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സഹകരണ മന്ത്രി എസ് ടി സോമശേഖർ ചൊവ്വാഴ്ച കൗൺസിലിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് യു ബി വെങ്കിടേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കിന്റെ 24 ഡയറക്ടർമാരുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആർബിഐ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ നിയമിച്ചു എന്നും അദ്ദേഹം പറഞ്ഞു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

2014-15 മുതൽ 2018-19 വരെയുള്ള അക്കൗണ്ടുകൾക്കായി വീണ്ടും ഓഡിറ്റ് നടത്തി. ബാക്കിയുള്ളവ പുരോഗമിക്കുകയാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കർമപദ്ധതി തിരിച്ചറിയാൻ യോഗങ്ങൾ നടക്കുന്നുണ്ട്. അടുത്തയാഴ്ച ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
[masterslider id="10"]

Related posts