ഹിജാബ് വിവാദം; ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു, കോളേജുകൾക്ക് പുറത്ത് പ്രതിഷേധം

ബെംഗളൂരു : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിലുടനീളമുള്ള കോളേജുകളിൽ ഹിജാബ് ധരിച്ച നിരവധി വിദ്യാർത്ഥികൾ ബുധനാഴ്ച പ്രതിഷേധം നടത്തി.

ഹുബ്ബള്ളിയിലെ എസ്‌ജെഎംവിഎസിന്റെ ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജ് ഫോർ വിമൻസിന് സമീപം സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികൾ സമാധാനപരമാണെന്ന് കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ഹിജാബ് വിവാദം ആരംഭിച്ച ഉടുപ്പി ജില്ല ഫലത്തിൽ പോലീസ് കോട്ടയായി മാറിയിരിക്കുന്നു. ജില്ലാ ആംഡ് റിസർവിന്റെ (ഡിഎആർ) എട്ട് പ്ലാറ്റൂണുകളും കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ (കെഎസ്ആർപി) രണ്ട് പ്ലാറ്റൂണുകളും 700 പോലീസ് ഉദ്യോഗസ്ഥരും ഉടുപ്പിയിലെ എല്ലാ കോളേജുകളുടെയും സ്‌കൂളുകളുടെയും പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ അരങ്ങേറിയ ഉഡുപ്പിയിലെ എംജിഎം കോളേജ് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾ എടുക്കാൻ കോളേജ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts