റഷ്യ യുക്രൈനെ ഉടന്‍ ആക്രമിക്കുമെന്ന് ബൈഡന്‍

ukrain

വാഷിങ്ടണ്‍: യുക്രൈനെ ആക്രമിക്കാൻ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഏതാനും നാളുകള്‍ക്കുള്ളില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം സംഭവിക്കുമെന്നാണ് ജോ ബൈഡൻ യുക്രൈന് നല്‍കിയ മുന്നറിയിപ്പ്. കൂടാതെ ആക്രമണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിക്കാൻ തങ്ങള്‍ക്ക് യാതൊരുവിധ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നിതിനിടെയാണ് യു.എസിന്‍റെ ആരോപണം എന്നാൽ ആക്രമണം ന്യായീകരിക്കാന്‍ റഷ്യ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യന്‍ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഇന്ന്…

Read More

അമിതാഭ് ബച്ചനുമൊത്ത് പ്രഭാസ്;  ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തിയായി.

മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസിന്റെ 21 -ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തീകരിച്ച വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.  ബാഹുബലി താരം പ്രഭാസിനൊപ്പം താന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിതെന്നും അദ്ദേഹത്തിന്റെ അഭിനയ മികവും ലാളിത്യവും ഏറെ ആകര്‍ഷിച്ചുവെന്നും ബിഗ് ബി ട്വിറ്ററില്‍ ട്വീറ്റ്…

Read More

യുവാവിന്റെ കൊലപാതകം; ഏഴുവർഷത്തിനുശേഷം ആന്ധ്രാ സ്വദേശികളായ പ്രതികൾ പിടിയിൽ.

ബെംഗളൂരു: കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തിയത്. 2015 മേയ് 16-നായിരുന്നു സംഭവം വാസിർ പാഷയുടെ ജീർണിച്ച ശരീരം പോലീസ് അന്ന് കണ്ടടുത്തത്. തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും…

Read More

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു.

ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ്‌ പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി…

Read More

വിൻഡീസിനെതിരെ എട്ട് റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ…

Read More

ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ല: കർണാടക സർക്കാർ ഹൈക്കോടതിയിൽ.

ബെംഗളൂരു: ഇസ്‌ലാമിന് കീഴിൽ ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ ഇത് അനുവദിക്കാത്തത് സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും കർണാടക സർക്കാർ കർണാടക ഹൈക്കോടതിയിൽ. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ. നവാദ്ഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല, ഹിജാബ് ധരിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിൽ കണക്കാക്കാനാവില്ല, കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കിയ സംസ്ഥാന…

Read More

ശ്രദ്ധിക്കുക; ഞായറാഴ്ച മജസ്റ്റിക് പരിസരത്ത് ഗതാഗതക്കുരുക്കിന് സാധ്യത

ബെംഗളൂരു: ഞായറാഴ്ച രാവിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് വിധാന സൗധയിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുന്നതിനാൽ മധ്യ ബെംഗളൂരുവിലെ മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനും ഫ്രീഡം പാർക്കിനും ഇടയിലുള്ള ട്രാഫിക് ജംഗ്ഷനുകളിലൂടെയാണ് കടന്നുപോകുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിന് പുറത്ത് നിന്ന് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് പാലസ് ഗ്രൗണ്ടിൽ ഗേറ്റ് 2, 3 വഴി പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തും.…

Read More

ഈശ്വരപ്പയുടെ കാവിക്കൊടി പരാമർശം; രാപ്പകൽ പ്രതിഷേധിച്ച കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ രാത്രി ചെലവഴിച്ചു.

Congress MLAs spend night at Assembly to protest BJP leader's saffron flag remark

ബെംഗളൂരു: ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയെ നീക്കം ചെയ്യുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്നും കൂടാതെ ഈശ്വരപ്പയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് കർണാടകയിലെ നിരവധി കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച വിധാന സൗധയിലോ നിയമസഭയിൽ രാത്രി ചെലവഴിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ ഉൾപ്പെടെ തങ്ങളുടെ പാർട്ടിയിലെ 25 ഓളം എംഎൽഎമാർ വിധാന സൗധയിൽ രാത്രി ചെലവഴിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടു. ബുധനാഴ്‌ച സഭ പിരിഞ്ഞ ശേഷവും കോൺഗ്രസ് അംഗങ്ങൾ സഭയിൽ തങ്ങുകയായിരുന്നു. സ്പീക്കർ വിശ്വേശ്വർ…

Read More

വൈദ്യുതി മുടങ്ങും.

power cut

ബെംഗളൂരു : നഗരത്തിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായിട്ടാണ് വൈദ്യുതി മുടങ്ങുന്നത്. സൗത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെ കെ.ആർ. റോഡ്, ജയനഗർ, കൃഷ്ണദേവരായ നഗർ, ഐ.എസ്.ആർ.ഒ. ലേഔട്ട്, സരാക്കി മാർക്കറ്റ്, ഗണപതിപുര, ടീച്ചേഴ്‌സ് കോളനി, കൊനനഗുണ്ടെ ഇൻഡസ്ട്രിയൽ മേഖല, ലക്ഷ്മിനഗർ, ശിവശക്തി നഗർ, ഭവാനി നഗര, ഓൾഡ് എയർപോർട്ട് റോഡ്, ഔട്ടർ റിങ് റോഡ്, സുഭാഷ് നഗർ, ഇലക്‌ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. നോർത്ത് സോണിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ യശ്വന്ത്പുർ,…

Read More

വിനോദസഞ്ചാരത്തിന് ഉത്തേജനം, നന്ദി ഹിൽസിൽ പാസഞ്ചർ റോപ്പ് വേ റൈഡുകൾ ഉടൻ

NANDHI HILS

ബെംഗളൂരു : കോവിഡ്-19 പാൻഡെമിക് ശമിക്കുന്നതിനാൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, നന്ദി ഹിൽസിൽ വിനോദസഞ്ചാരികൾക്കായി റോപ്‌വേ റൈഡുകൾ ഉടൻ. ഫെബ്രുവരി 18 വ്യാഴാഴ്ച കർണാടക കാബിനറ്റ് പദ്ധതിയുടെ നിർമ്മാണത്തിന് അംഗീകാരം നൽകി. ബെംഗളൂരുവിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് നന്ദി ഹിൽസ്, നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ ചിക്കബല്ലാപ്പൂരിലെ ജില്ലയാണ് നന്ദി ഹിൽസ്. 2.93 കിലോമീറ്റർ നീളമുള്ള റോപ്‌വേയിൽ ആകെ 18 ടവറുകൾ ഉണ്ടാകും. ഓരോ റൗണ്ട് ട്രിപ്പിനും 28 മിനിറ്റ് എടുക്കും. റോപ്പ് വേയിൽ 50 ഗൊണ്ടോളകൾ അടങ്ങിയിരിക്കും – യാത്രക്കാർ ഇരിക്കുന്ന…

Read More
Click Here to Follow Us