ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ല: കർണാടക സർക്കാർ ഹൈക്കോടതിയിൽ.

ബെംഗളൂരു: ഇസ്‌ലാമിന് കീഴിൽ ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ ഇത് അനുവദിക്കാത്തത് സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും കർണാടക സർക്കാർ കർണാടക ഹൈക്കോടതിയിൽ. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ. നവാദ്ഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല, ഹിജാബ് ധരിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിൽ കണക്കാക്കാനാവില്ല, കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ ഫെബ്രുവരി 5ലെ ഉത്തരവ് കർണാടക വിദ്യാഭ്യാസ നിയമത്തിന് അനുസൃതമാണെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കൂടാതെ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെന്നും യൂണിഫോം തീരുമാനിക്കാൻ ഉഡുപ്പി പിയു കോളജിലെ കോളജ് വികസന സമിതിയെ (സിഡിസി) അനുവദിച്ചിട്ടുണ്ടെന്നും എജി ഹൈക്കോടതിയെ അറിയിച്ചു.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

മതപരമായ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ് ഭരണകൂടത്തിന്റെ ബോധപൂർവമായ നിലപാട്. ഹിജാബ് മതേതരത്വത്തിന് എതിരാണെന്ന് ഞങ്ങൾക്ക് പറയാമായിരുന്നു, പക്ഷേ ഞങ്ങൾ അത് ചെയ്തിട്ടില്ല എന്നും അദ്ദേഹം വാദിച്ചു. ചീഫ് ജസ്റ്റിസിന് ഋതുരാജ് അവാസ്തി, ജസ്റ്റിസ് ജെ.എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എം. ദീക്ഷിദ് എന്നിവരടങ്ങിയ ഫുൾബെഞ്ചാണ് ഹർജികളിൽ വാദംകേൾക്കുന്നത്. വാദം തിങ്കളാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് തുടരുമെന്ന് കോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
[masterslider id="10"]

Related posts