കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്.സസം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും…
Read MoreMonth: February 2022
കോവിഡ് മൂന്നാം തരംഗം: മരണപെട്ടവരിൽ അധികവും 40-49 പ്രായക്കാർ.
ബെംഗളൂരു: കോവിഡ് -19ന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ 60-69 വയസ്സിൽ പെട്ടവരിലാണ് ഏറ്റവും കൂടുതൽ മരണമടഞ്ഞത് എന്നാൽ ആ പ്രവണതയ്ക്ക് വിരുദ്ധമായി മൂന്നാം തരംഗത്തിനിടെ കർണാടകയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 40-49 പ്രായത്തിലുള്ളവരിലാണ് സംസ്ഥാന കോവിഡ് -19 വാർ റൂം ഡാറ്റ അനുസരിച്ച്, ജനുവരി 1 നും ഫെബ്രുവരി 19 നും ഇടയിൽ 40 വയസ്സുള്ള 471 രോഗികളാണ് മരിച്ചത്. കൂടാതെ 1,455 കോവിഡ് മരണങ്ങൾ ഉണ്ടായതിൽ മൂന്നിലൊന്ന് പേരും 40-49 പ്രായത്തിലുള്ളവരാണ്. മൂന്നാമത്തെ തരംഗത്തിൽ, സംഭവിച്ച മരണങ്ങളിൽ 17.4% 50-59…
Read Moreഹിജാബ് വിവാദം; ഹർജിക്കാരിയുടെ പിതാവിന്റെ റസ്‌റ്റോറന്റിന് നേരെ ആക്രമണം
ബെംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതിയിൽ വാദം കേൾക്കുന്നതിനിടെ, മാൽപെയിലെ റസ്‌റ്റോറന്റിന് നേരെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹിജാബ് കേസിലെ ഹരജിക്കാരിലൊരാളായ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ രണ്ടാം പിയു പഠിക്കുന്ന മാൽപെ സ്വദേശി ഷിഫയുടെ പിതാവിന്റേതാണ് അക്രമത്തിനിരയായ റസ്റ്റോറന്റ്. ഷിഫയുടെ പിതാവ് ഹൈദരാലിയുടെ റസ്‌റ്റോറന്റിന് നേരെ അക്രമികൾ കല്ലെറിഞ്ഞതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്. കൂടാതെ റസ്‌റ്റോറന്റിന് നേരെ ആക്രമണം ഉണ്ടായപ്പോൾ റസ്റ്റോറന്റിലുണ്ടായിരുന്ന ഷിഫയുടെ സഹോദരൻ സെയ്ഫിനെ…
Read Moreതാമസക്കാരുടെ പരാതിയെത്തുടർന്ന് ബിഎംആർസിഎൽ രാത്രി ജോലി നിർത്തിവെച്ചു.
ബെംഗളൂരു: മെട്രോ രണ്ടാം ഘട്ടത്തിനായുള്ള പുതുക്കിയ 2024 ഡിസംബറിലെ സമയപരിധി പാലിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മത്സരിക്കുമ്പോഴും, ഔട്ടർ റിംഗ് റോഡ് ലൈനിനോട് ചേർന്നുള്ള ഒരു വിഭാഗം താമസക്കാർ കെട്ടിടനിർമാണത്തിൽ നിന്നുള്ള ശബ്ദം തങ്ങളുടെ ഉറക്കം കെടുത്തുന്നതായി പരാതിപ്പെടുകയും രാത്രി 10 മണിക്കകം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഏജൻസിയോട് ആവശ്യപ്പെടുകയും ചെയ്തു. 18.2 കിലോമീറ്റർ ഓ.ആർ.ആർ ലൈൻ (ഘട്ടം 2A) കെ.ആർ പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ലൈൻ വരെ 13 സ്റ്റേഷനുകളാണ് നിർമാണ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നത്. നിലവിൽ…
Read Moreകോടതി സ്റ്റേ നീക്കിയില്ല; ഓല, യൂബർ, റാപ്പിഡോ എന്നിവ ലൈസൻസില്ലാതെ തുടരാൻ സാധ്യത
ബെംഗളൂരു: നിരോധനം നീക്കുന്നതിനായി ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ, ആപ്പ് അധിഷ്‌ഠിത റൈഡ്-ഹെയ്‌ലിംഗ് സ്ഥാപനങ്ങളായ ഓലയും ഉബറും കൂടാതെ ബൈക്ക് ടാക്സി അഗ്രഗേറ്റർ റാപ്പിഡോയും ഭാവിയിൽ ലൈസൻസില്ലാതെ കർണാടകയിൽ പ്രവർത്തിക്കുന്നത് തുടരും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, റൈഡ് ഹെയ്‌ലിംഗ് സ്ഥാപനങ്ങൾക്കെതിരെ ഒരു നിർബന്ധിത നടപടിയും തൽക്കാലം സ്വീകരിക്കാൻ കഴിയില്ലെന്ന് വകുപ്പ് ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അസോസിയേഷനെ അറിയിച്ചു. ഗതാഗത വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഓരോ കിലോമീറ്ററിലും കുറഞ്ഞ നിരക്കാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഒല, ഊബർ എന്നിവയുമായി ബന്ധപ്പെട്ട ഡ്രൈവർമാർ…
Read Moreബൗറിംഗിൽ രണ്ട് ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷൻ കേസുകൾ കണ്ടെത്തി.
ബെംഗളൂരു: ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ഹോസ്പിറ്റലിൽ ഡെൽറ്റ-ഒമിക്രൊൺ കോ-ഇൻഫെക്ഷന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടിരുന്നതായും എന്നാൽ രോഗം ബേധമായതിനാൽ ഇരുവരെയും ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ഈ രണ്ട് കേസുകളിലും സങ്കീർണ്ണതകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും ആശുപത്രി ഡീൻ മനോജ് കുമാർ പറഞ്ഞു. ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) ശൃംഖലയിൽ നിന്നുള്ള ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷനുകളുടെ ചില കേസുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, സംസ്ഥാനത്ത് സമാനമായ കേസുകൾ പരിശോധിക്കാൻ സംസ്ഥാന ആരോഗ്യ കമ്മീഷണർ കർണാടകയിലെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയോട് (ടിഎസി)…
Read Moreഫിലിം ഓഫ് ദി ഇയര്‍ പുരസ്കാരം നേടി അല്ലു അർജുൻ ചിത്രം പുഷ്പ.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദി റൈസ് എന്ന ചിത്രത്തിന്റെ പുരസ്‌ക്കാര നേട്ടം. ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന് സ്വപ്‌ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 21ന് ഞായറാഴ്ച നടന്ന ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2022ലാണ് പുരസ്‌കാരം. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021 വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തെലുഗുവിന് പുറമെ മലയാളമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ്…
Read Moreയാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം; കേരള ഗവർണർ
തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി. അതിനാൽ വി വി ഐ പി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും രേഖയിൽ പറയുന്നു.
Read Moreയുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങള്‍ സ്വതന്ത്രമാക്കി റഷ്യ; നടപടിക്ക് പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്ന് പുടിന്‍
യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ മേഖലകളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് ഇപ്പോള്‍ റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി…
Read Moreഹിജാബിനുവേണ്ടി ഖുറാന്‍ മുന്‍നിര്‍ത്തി വാദിക്കുന്നതില്‍ അർത്ഥമില്ല; കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ബെംഗളൂരു: രാജ്യത്ത് വിവാദമാകുന്ന ഹിജാബ്, മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു. വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ലെന്നും, പ്രത്യേക മതവിഭാഗത്തിനായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്നും ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം…
Read More