ബൗറിംഗിൽ രണ്ട് ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷൻ കേസുകൾ കണ്ടെത്തി.

ബെംഗളൂരു: ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ഹോസ്പിറ്റലിൽ ഡെൽറ്റ-ഒമിക്രൊൺ കോ-ഇൻഫെക്ഷന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടിരുന്നതായും എന്നാൽ രോഗം  ബേധമായതിനാൽ ഇരുവരെയും ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ഈ രണ്ട് കേസുകളിലും സങ്കീർണ്ണതകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും ആശുപത്രി ഡീൻ മനോജ് കുമാർ പറഞ്ഞു.

ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) ശൃംഖലയിൽ നിന്നുള്ള ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷനുകളുടെ ചില കേസുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, സംസ്ഥാനത്ത് സമാനമായ കേസുകൾ പരിശോധിക്കാൻ സംസ്ഥാന ആരോഗ്യ കമ്മീഷണർ കർണാടകയിലെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയോട് (ടിഎസി) ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

അതിനിടെ, ജനുവരിയിൽ കൊമോർബിഡിറ്റികൾ മൂലം മരിക്കുകയോ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരോ ആയ മൂന്നിൽ രണ്ട് രോഗികളുടെ ജീനോമിക് സീക്വൻസിങ് റിപ്പോർട്ടുകൾ പരിശോധിക്കാൻ സംസ്ഥാന നിരീക്ഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു
മാസത്തിൽ നടന്ന 645 മരണങ്ങളിൽ പകുതിയോളം മരണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് രോഗികൾ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഒരു മാസമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ-ഒമിക്‌റോൺ വേരിയന്റുകളുടെ റീകോമ്പിനന്റ് കോ-ഇൻഫെക്‌ഷനെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയതായി ട്രാവൽ മെഡിസിൻ കൺസൾട്ടന്റ് ഡോ സ്വാതി രാജഗോപാൽ പറഞ്ഞു. സൈദ്ധാന്തികമായി, എല്ലാ ഇൻഫ്ലുവൻസ വൈറസുകൾക്കും റീകോമ്പിനന്റ് സ്ട്രെയിനുകൾ വളരെ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts