ബെംഗളൂരു: കോവിഡ് -19ന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ 60-69 വയസ്സിൽ പെട്ടവരിലാണ് ഏറ്റവും കൂടുതൽ മരണമടഞ്ഞത് എന്നാൽ ആ പ്രവണതയ്ക്ക് വിരുദ്ധമായി മൂന്നാം തരംഗത്തിനിടെ കർണാടകയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 40-49 പ്രായത്തിലുള്ളവരിലാണ്
സംസ്ഥാന കോവിഡ് -19 വാർ റൂം ഡാറ്റ അനുസരിച്ച്, ജനുവരി 1 നും ഫെബ്രുവരി 19 നും ഇടയിൽ 40 വയസ്സുള്ള 471 രോഗികളാണ് മരിച്ചത്. കൂടാതെ 1,455 കോവിഡ് മരണങ്ങൾ ഉണ്ടായതിൽ മൂന്നിലൊന്ന് പേരും 40-49 പ്രായത്തിലുള്ളവരാണ്. മൂന്നാമത്തെ തരംഗത്തിൽ, സംഭവിച്ച മരണങ്ങളിൽ 17.4% 50-59 പ്രായ വിഭാഗത്തിൽ നിന്നുള്ളവരും 15.3% 60-69 പ്രായ വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു.
മൊത്തം 931 മരണങ്ങൾ 60 വയസ്സിന് താഴെയുള്ളവരും, മൊത്തം മരണങ്ങളുടെ 64%. ബാക്കിയുള്ളവർ (524 അല്ലെങ്കിൽ 36%) 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുമായിരുന്നു. എന്നാൽ ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് മരണപ്പെട്ടവരുടെ വാക്സിനേഷൻ നിലയും രോഗാവസ്ഥകളും പഠിക്കേണ്ടതുണ്ടെന്ന് കോവിഡ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
മൂന്നാമത്തെ തരംഗത്തിൽ, മരിച്ചവരിൽ ഭൂരിഭാഗം പേർക്കും മറ്റ് രോഗങ്ങൾ മൂലമുള്ള അസുഖങ്ങളോ ജീവന് അപകടകരമായ അവസ്ഥകളോ ഉണ്ടായിരുന്നതായും ഇവരിൽ കോവിഡ് കണ്ടെത്തൽ ആകസ്മികമായിരുന്നു, എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.