യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങള്‍ സ്വതന്ത്രമാക്കി റഷ്യ; നടപടിക്ക് പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്ന് പുടിന്‍

conflict

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ മേഖലകളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് ഇപ്പോള്‍ റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി…

Read More
Click Here to Follow Us