ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 22 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തതായി തമിഴ്നാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച അറിയിച്ചു. മത്സ്യത്തൊഴിലാളികളിൽ 13 പേർ തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ അയൽരാജ്യമായ പുതുച്ചേരി, കേന്ദ്രഭരണ പ്രദേശമായ കാരയ്ക്കലിൽ നിന്നുള്ളവരുമാണ്. ഇവർ ബുധനാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പിടിയിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreDay: 24 February 2022
ഉക്രൈൻ മലയാളികൾക്ക് സഹായത്തിനായി; നോര്‍ക്ക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു
ബെംഗളൂരു : ഉക്രൈനുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആ രാജ്യത്തു നിന്നും വിമാനസര്‍വീസ് സുഗമമായി നടക്കുന്നുണ്ട്.…
Read Moreഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവിൽ മരണപ്പെട്ടു
ബെംഗളൂരു : കണ്ണൂര്‍ പാടിയോടിച്ചാല് കുണ്ടംതടം മൂപ്പന്റകത്ത് യൂസഫ് (48 ) ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മരണപ്പെട്ടു. യശ്വന്തപുരം സ്പര്‍ശ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദാസറഹളളി മെയിന്‍ റോഡില്‍ ബാഗ് വേൾഡ് കട ഉടമയാണ് യൂസഫ്, രാത്രി കടപൂട്ടിയ ശേഷം ശക്തമായ നെഞ്ച് വേദന അനുഭവപ്പെട്ടതിനാല്‍ തൊട്ടടുത്ത സഞ്ചീവിനി നേഴ്സിംങ്ങ് ഹോമിലെത്തി പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ വീണ്ടും വേദന ശക്തമായതോടെ സപര്ശ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോളയത്ത് അബ്ദുള്‍ റഹ്മാന്റെയും മൂപ്പന്റകത്ത് റുഖിയയുടേയും മകനാണ് യൂസഫ്. ഭാര്യ റംല, ഹാഫിള് മുഹമ്മദ് അസീം,അസുവീന…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-02-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 588 റിപ്പോർട്ട് ചെയ്തു. 1692 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.84% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1692 ആകെ ഡിസ്ചാര്‍ജ് : 3891110 ഇന്നത്തെ കേസുകള്‍ : 588 ആകെ ആക്റ്റീവ് കേസുകള്‍ : 8255 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 39885 ആകെ പോസിറ്റീവ് കേസുകള്‍ : 3939287…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-02-2022)
കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,493 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2848 പേര് ആശുപത്രികളിലും…
Read More‘മലിനീകരണം’; അടച്ചുപൂട്ടിയ കെസിഡിസി മാലിന്യ പ്ലാന്റ് വീണ്ടും തുറന്നു, എതിർപ്പുമായി നാട്ടുകാർ രംഗത്ത്
ബെംഗളൂരു : നിയമങ്ങൾ ലംഘിച്ചതിന് അടച്ചുപൂട്ടിയതിന് ശേഷം ആഴ്ചകൾക്ക് ശേഷം, തെക്കൻ ബെംഗളൂരുവിലെ കെസിഡിസി മാലിന്യ സംസ്കരണ പ്ലാന്റ് രഹസ്യമായി വീണ്ടും തുറന്നത് താമസക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കി. പ്ലാന്റിന് ആവശ്യമായ തിരുത്തൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പ്ലാന്റ് ഇപ്പോഴും മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്നും ഇതാണ് ആദ്യം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതായും നാട്ടുകാർ പറഞ്ഞു. ഹൊസൂർ മെയിൻ റോഡിൽ കുഡ്ലുവിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് കർണാടക കമ്പോസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത് നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന നനഞ്ഞ മാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. എന്നാൽ പ്ലാന്റിന്…
Read Moreബോധപൂർവ്വമുള്ള പൂഴ്ത്തിവയ്പ്പെങ്കിൽ നടപടി ഉടൻ ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ ഉടൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിത വികസന കോര്പ്പറേഷന്, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്, ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് യജ്ഞതിന്റെ ലക്ഷ്യം. വനിത ശിശുവികസന…
Read Moreആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്.
സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കിയ പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനിപ്പുറമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ആക്ഷന്‍ പ്രാധാന്യം നല്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് പെടുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. മണിക്കൂറുകൾക്ക് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ തബു, ഫര്ഹാന് ഫാസില്‍,…
Read Moreബെംഗളൂരുവിൽ വൈദ്യുതി മുടങ്ങും; പ്രദേശങ്ങളുടെ മുഴുവൻ പട്ടിക- വിശദമായി വായിക്കാം
ബെംഗളൂരു : ഫെബ്രുവരി 24 വെള്ളി മുതൽ ഫെബ്രുവരി 26 ഞായർ വരെ ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഏറ്റെടുക്കുന്ന നവീകരണവും മറ്റ് ജോലികളും മൂലമാണ് വൈദ്യുതി മുടങ്ങുന്നത്. ഫെബ്രുവരി 25 വെള്ളിയാഴ്ച ബെംഗളൂരുവിലെ സൗത്ത് സോണിൽ കെആർ റോഡ്, എട്ടാം ബ്ലോക്ക് ജയനഗർ, ബിക്കിസിപുര, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, ഐഎസ്ആർഒ ലേഔട്ട്, ഗൗഡനപാൾയ, സിദ്ധപുര, സോമേശ്വരനഗർ, ജെപി നഗർ ഒന്നാം ഘട്ടം, ശാകംബരി നഗർ, സരക്കി മാർക്കറ്റ്, പുട്ടേനഹള്ളി മെയിൻ റോഡ്, വിൽസൺ…
Read Moreമടിവാളയിൽ മലയാളി യുവതിയെ കുത്തി പരിക്കേൽപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : യുവതിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത തൃശൂർ സ്വദേശിനിയെ കുത്തി പരിക്കേൽപ്പിച്ചു. മടിവാളയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാത്രിയോടെ ആണ് സംഭവം. പ്രതിയായ രാഹുൽ രഘുനാഥ് (29 ) നെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു. മടിവാള സേവരി ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവതി ഒരു വർഷത്തിലേറെയായി രാഹുലുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ബിലേക്കഹള്ളി ആർഎം സൂപ്പർ മാർക്കറ്റിനോട് ചേർന്നുള്ള വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാഹുലിന് മറ്റ് സ്ത്രികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത്…
Read More