മടിവാളയിൽ മലയാളി യുവതിയെ കുത്തി പരിക്കേൽപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : യുവതിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത തൃശൂർ സ്വദേശിനിയെ കുത്തി പരിക്കേൽപ്പിച്ചു. മടിവാളയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാത്രിയോടെ ആണ് സംഭവം. പ്രതിയായ രാഹുൽ രഘുനാഥ് (29 ) നെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു.

മടിവാള സേവരി ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവതി ഒരു വർഷത്തിലേറെയായി രാഹുലുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ബിലേക്കഹള്ളി ആർഎം സൂപ്പർ മാർക്കറ്റിനോട് ചേർന്നുള്ള വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

രാഹുലിന് മറ്റ് സ്ത്രികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയുകയും രണ്ടാഴ്ച മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായി വ്യത്യസ്ത പിജികളിലേക്ക് താമാസം മാറുകയും ചെയ്തു.

എന്നാൽ ചൊവ്വാഴ്ച രാത്രി ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാഹുൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേൽപ്പേക്കും ചെയ്തു. സാരമായി പരിക്കേറ്റ യുവതി സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

മടിവാള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts