രണ്ട് മാസത്തിനുള്ളിൽ റോഡുകൾ പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു : അടുത്തിടെ മുനിസിപ്പൽ പരിധിയിൽ ചേർത്ത യോഗത്തിൽ, നഗരത്തിന്റെ പുറം മേഖലകളിൽ സ്ഥിതി ചെയ്യുന്ന 110 ഗ്രാമങ്ങളിലെ റോഡുകൾ പുനഃസ്ഥാപിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബിബിഎംപി പരിധിയിലെ റോഡ് അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വെർച്വൽ മീറ്റിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ഗുപ്ത, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കുഴിച്ച റോഡുകൾ പുനഃസ്ഥാപിക്കണമെന്നും ഡ്രെയിനേജ് ജോലികൾ രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡുകളുടെ ഈട് ഉറപ്പാക്കണമെന്നും ഗുപ്ത പറഞ്ഞു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ബിഡബ്ലിഎസ്എസ്ബി യുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ചീഫ് എഞ്ചിനീയർ തലത്തിലേക്ക് ഉയർത്തുകയും പരിഹരിച്ചില്ലെങ്കിൽ അത് ഉയർന്ന തലത്തിൽ കൊണ്ടുവരികയും വേണം. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളുടെ പുനരുദ്ധാരണം വ്യവസ്ഥാപിതമായും വേഗത്തിലും നടത്തണം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പണികൾ പൂർത്തിയാക്കണം,” ചീഫ് കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts