രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിൻ്റെ പുതിയ റിലീസ് തീയതി പുറത്ത്.

രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആർ ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രതി സന്ധികൾ കാരണം ഏറ്റവും ഒടുവില്‍ റിലീസ് മാറ്റേണ്ടി വന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപോള്‍ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ റീലിസ് മാര്‍ച്ച് 25ന് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ്…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (31-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 19,280 റിപ്പോർട്ട് ചെയ്തു. 25,056 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 14.8% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 19,280 ആകെ ആക്റ്റീവ് കേസുകള്‍ : 33,45,220 ഇന്ന് ഡിസ്ചാര്‍ജ് : 25,056 ആകെ ഡിസ്ചാര്‍ജ് : 31,09,526 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 37,564 ആകെ പോസിറ്റീവ് കേസുകള്‍ : 1,98,130 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (31-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 24172 റിപ്പോർട്ട് ചെയ്തു. 30869 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.11% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 30869 ആകെ ഡിസ്ചാര്‍ജ് : 3526108 ഇന്നത്തെ കേസുകള്‍ : 24172 ആകെ ആക്റ്റീവ് കേസുകള്‍ : 244331 ഇന്ന് കോവിഡ് മരണം : 56 ആകെ കോവിഡ് മരണം : 38998 ആകെ പോസിറ്റീവ് കേസുകള്‍ : 3809467 ഇന്നത്തെ പരിശോധനകൾ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (31-01-2022)

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും…

Read More

ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ 31 കോവിഡ് മരണങ്ങൾ

ബെംഗളൂരു : ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ ദക്ഷിണ കന്നഡയിൽ ഒരാഴ്ച്ചക്കിടെ 31 കോവിഡ് മരണങ്ങൾ 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കന്നഡയിലെ തീരദേശ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവുണ്ടായിട്ടുണ്ടെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരായ മൊത്തം ആളുകളുടെ എണ്ണത്തേക്കാൾ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണം, മരണ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ആഴ്ചയിൽ 31 പേർ ആണ് കോവിഡ് -19 ബാധിക്കപ്പെട്ട് മരിച്ചത്. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്നലെ 28264 കോവിഡ് കേസുകൾ…

Read More

മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഇടുക്കി മൂന്നാര്‍ സ്വദേശി കടമാന്‍തോട്ടത്തില്‍ വിജയന്‍ സ്മിത ദംബതികളുടെ മകന്‍ വിഷ്ണു കെ വിജയനെ ഈജിപുരയിലുളള പി ജി യില്‍ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാല് വര്‍ഷത്തോളമായി ബെംഗളൂരിലുളള സ്വകാര്യ കമ്പനി ജീവനക്കാരനായ വിഷ്ണു-(28) അവിവാഹിതനാണ്, ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് ശിവാജി നഗര്‍ ബോറിംങ്ങ് ആശുപത്രിയില്‍നിന്നും പോസ്റ്റമോട്ടം നടത്തിയ മൃതദേഹം കോവിഡ് പോസറ്റീവ് ആയതിനാല്‍ സ്വദേശത്തേക്ക് കൊണ്ടുപോകാതെ വില്‍സണ്‍ ഗാര്‍ഡന്‍ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും.

Read More

മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു

ബെംഗളൂരു : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തഞ്ഞിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.  

Read More

ബെംഗളൂരു സർവകലാശാല ക്യാമ്പസിൽ സംഘർഷം; വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) പ്രതിഷേധിച്ച വിദ്യാർത്ഥി പ്രവർത്തകരെ സിറ്റി പോലീസ് ലാത്തികൾ ഉപയോഗിച്ച് മർദ്ദിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബെംഗളൂരു സർവ്വകലാശാലയിലെ ജ്ഞാനഭാരതി ക്യാമ്പസ് സംഘർഷ ഭരിതമായി. രണ്ട് വർഷത്തോളമായി മാർക്ക് കാർഡ് അനുവദിക്കുന്നതിൽ സർവകലാശാല കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ സമരം നടത്തിയത്. നിരവധി വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് പ്രതിഷേധിച്ച സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു.  

Read More

തഞ്ചാവൂർ വിദ്യാർത്ഥിനിയുടെ ആത്മഹത്യ കേസ് മദ്രാസ് ഹൈക്കോടതി സിബിഐക്ക് കൈമാറി

ബെംഗളൂരു : ജനുവരി 19ന് മരിച്ച 12ാം ക്ലാസ് വിദ്യാർത്ഥിനിയും 17കാരിയുമായ ലാവണ്യയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് (സിബിഐ) മാറ്റാൻ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടു. മകളുടെ മരണത്തിൽ സിബി സിഐഡി അന്വേഷണം ആവശ്യപ്പെട്ട് ലാവണ്യയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ബെഞ്ച് ഉത്തരവിട്ടത്. രണ്ട് വർഷം മുമ്പ് ഹോസ്റ്റലിലെ കന്യാസ്ത്രീ റാക്വൽ മേരി തന്നെയും മാതാപിതാക്കളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നാരോപിച്ച് ലാവണ്യയുടെ മരണശേഷം ഒരു വീഡിയോ വൈറലായതിന് പിന്നാലെ തമിഴ്‌നാട്ടിൽ ലാവണ്യയുടെ…

Read More

യുജി മെഡിക്കൽ, ഡെന്റൽ സീറ്റുകൾക്ക് ഈ വർഷം ഫീസ് വർദ്ധനയില്ല

ബെംഗളൂരു : ഈ അധ്യയന വർഷം മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്‌സുകൾക്ക് ഫീസ് വർധനയുണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചു. നീറ്റ് കൗൺസിലിംഗിന് മുന്നോടിയായി, സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളുടെ ഫീസ് പരിഷ്‌കരിക്കാൻ സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഈ അധ്യയന വർഷത്തേക്കുള്ള ഫീസ് ഘടന കർണാടക എക്സാമിനേഷൻ അതോറിറ്റിക്ക് (കെഇഎ) കൈമാറിയിട്ടുണ്ട്, ഇത് ഞായറാഴ്ച വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രഖ്യാപനം അനുസരിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സർക്കാർ ക്വാട്ട എംബിബിഎസ് സീറ്റുകളിലേക്കുള്ള ഫീസ്…

Read More
Click Here to Follow Us