റെയില്‍വേക്ക് കൊടുക്കാം ഒരു കയ്യടി!കഴിഞ്ഞ ഒരുവര്‍ഷം മാത്രം വീടുവിട്ടിറങ്ങി കാണാതായ 1299 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ;ദക്ഷിണ പശ്ചിമ റെയില്‍വേ രക്ഷിച്ചത്‌ 523 കുട്ടികളെ.

ബെംഗളൂരു: സ്വയം വീടുവിട്ടിറങ്ങിയും തട്ടിക്കൊണ്ട് പോയും വഴിതെറ്റിയും കര്‍ണാടകയില്‍ എത്തിയ 523 കുട്ടികളെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം രക്ഷപ്പെടുത്തി.

174 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 1299 പേരെയാണ് കഴിഞ്ഞ വര്‍ഷം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.കര്‍ണാടകയിലെ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍ ആണ് ഏറ്റവും അധികം കുട്ടികള്‍ വഴി തെറ്റി എത്തിയത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

407 ആൺകുട്ടികളും 83 പെൺകുട്ടികളും. മൈസൂരു സ്റ്റേഷനിൽ എത്തിയ 260 ആൺകുട്ടികളെയും 26 പെൺകുട്ടികളെയും റെയിൽവേ സുരക്ഷാ സേന രക്ഷപ്പെടുത്തി. കവർച്ച, അവയവ കടത്ത്, വേശ്യാവൃത്തി എന്നിവയിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts