കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (31-01-2022)

കേരളത്തില് 42,154 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര് 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര് 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 31.01.2022 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 3,57,552 ഇതുവരെ രോഗമുക്തി നേടിയവർ: 56,12,993 മില്ലയിൽ ചികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 3271 നേടിയവർ 6827 2817 പത്തനംതിട്ട 40757 2353 ആലപ്പുഴ 1338 30604 2244 കോട്ടയം 2074 13880 1541 ഇടുക്കി 2840 17798 1099 1451 എറണാകുളം 26924 1317 തൃശ്ശൂർ 9453 16920 7632 പാലക്കാട് 6177 70958 4538 മലപ്പുറം 2718 33870 2121 2463 കോഴിക്കോട് 22869 2165 വയനാട് 4074 22113 2805 1062 കണ്ണൂർ കാസറഗോഡ് 30923 927 1572 9621 1260 844 ആകെ 14648 1629 42154 5667 38458 357552"May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 31.01.2022 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 3,57,552 ഇതുവരെ രോഗമുക്തി നേടിയവർ: 56,12,993 മില്ലയിൽ ചികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 3271 നേടിയവർ 6827 2817 പത്തനംതിട്ട 40757 2353 ആലപ്പുഴ 1338 30604 2244 കോട്ടയം 2074 13880 1541 ഇടുക്കി 2840 17798 1099 1451 എറണാകുളം 26924 1317 തൃശ്ശൂർ 9453 16920 7632 പാലക്കാട് 6177 70958 4538 മലപ്പുറം 2718 33870 2121 2463 കോഴിക്കോട് 22869 2165 വയനാട് 4074 22113 2805 1062 കണ്ണൂർ കാസറഗോഡ് 30923 927 1572 9621 1260 844 ആകെ 14648 1629 42154 5667 38458 357552"
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 5,25,238 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 12,637 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 3,57,552 കോവിഡ് കേസുകളില്, 3.2 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന് ദിവസങ്ങളില് മരണപ്പെടുകയും എന്നാല് രേഖകള് വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 638 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 174 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 6827, കൊല്ലം 2353, പത്തനംതിട്ട 2244, ആലപ്പുഴ 1541, കോട്ടയം 1099, ഇടുക്കി 1317, എറണാകുളം 7632, തൃശൂര് 4538, പാലക്കാട് 2121, മലപ്പുറം 2165, കോഴിക്കോട് 2805, വയനാട് 927, കണ്ണൂര് 1260, കാസര്ഗോഡ് 1629 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,12,993 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us