ശൈശവ വിവാഹം ചോദ്യം ചെയ്തയാൾക്ക് കുത്തേറ്റു.

ബെംഗളൂരു മൈസൂരു ജില്ലയിലെ നഞ്ചൻകോട് താലൂക്കിലുള്ള മെല്ലഹള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിനെ ചോദ്യംചെയ്ത പെൺകുട്ടിയുടെ അമ്മാവനും മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ നാഗേഷിനെ ഭർത്താവ് മാദേഷ കുത്തിപ്പരിക്കേൽപ്പിച്ചു. 

16 വയസ്സുള്ള പെൺകുട്ടിയെ ഒന്നരമാസം മുമ്പാണ് മാദേഷ വിവാഹം ചെയ്തത്. ചൊവ്വാഴ്ച മാദേഷിനെ കണ്ടപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കല്യാണം കഴിച്ചതിന് നാഗേഷ് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

തുടർന്ന് മാദേഷ കത്തിയെടുത്ത് നാഗേഷിനെ കുത്തിയശേഷം ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റതിനെ തുടർന്ന് നാഗേഷിനെ നഞ്ചൻകോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൊഡ്ഡ കവലൻഡെ പോലീസ് കേസ് എടുത്തു പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts