വിവാഹ വാഗ്ദാനലംഘനം വഞ്ചനക്കുറ്റമല്ല: കർണാടക ഹൈക്കോടതി.

വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുന്നതിനെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐ.പി.സി.) കീഴിലുള്ള വഞ്ചനക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. 8 വർഷം പ്രണയിച്ചയാൾ വിവാഹവാഗ്ദാനംനൽകി വഞ്ചിച്ചെന്നും കൂടാതെ യുവതിയെ ഒഴിവാക്കി യുവാവ് മറ്റൊരു വിവാഹം കഴിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെആർ പുരം സ്വദേശി വെങ്കടേഷ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;

വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവാഹ ഉടമ്പടിയിലേർപ്പെട്ടാൽ 415–ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റമായി ക്രിമിനൽ കേസെടുക്കാമെന്നും എന്നാൽ, പരാതിക്കാരൻ വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിവാഹവാഗ്ദാനം ലംഘിച്ചതെന്ന് കേസിൽ പറയുന്നില്ലന്നും ഇതിന് യോജിക്കുന്ന തെളിവുകൾ യുവതി ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഐ.പി.സി. 420-ാം വകുപ്പിൽ വരുന്നതല്ലെന്നും  ജസ്റ്റിസ് കെ.നടരാജൻ വിലയിരുത്തി.

രാമമൂർത്തി നഗർ സ്വദേശിനിയായ യുവതി വെങ്കടേഷിനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ പരാതിയിൽ 2020 മേയ് 5നാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് ഇതിനെ ചോദ്യംചെയ്ത് വെങ്കടേഷ് ഹൈക്കോടതിയെ സമീപിച്ചതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts