വിദ്യാർത്ഥിനിയുടെ മാതാവിനെ കൊണ്ട് ക്ലാസ് മുറിയിൽ മസാജ് ചെയ്യിപ്പിച്ചു;പ്രധാനാധ്യാപകന് സസ്പെൻഷൻ.

ബെംഗളൂരു: വിദ്യാർത്ഥിനിയുടെ മാതാവിനെ കൊണ്ട് ക്ലാസ് മുറിയിൽ വച്ച് ശരീരം തടവിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ.വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

കോദണ്ഡരാമപുരം ഹൈസ്കൂൾ പ്രിൻസിപ്പൽ ലോകേശപ്പയാണ് നടപടിക്ക് വിധേയനായത്.

മകൾക്ക് അഡ്മിഷൻ ഉറപ്പാക്കാൻ എത്തിയ മാതാവ് ബ്യൂട്ടീഷ്യൻ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രധാനാധ്യാപകന് മസാജ് ചെയ്യാൻ ആഗ്രഹം ഉദിച്ചത്. സഹപ്രവർത്തകരെയല്ലാം ക്ലാസിൽ നിന്ന് മാറ്റി ഷർട്ട് അഴിച്ച് ബെഞ്ചിൽ കിടക്കുകയായിരുന്നു, ഈ മസാജിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന് ആണ് ബി.ബി.എം.പി നടപടി എടുത്തത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ്റെ മകളോട് അപമര്യാദയായി പെരുമാറിയെന്ന മറ്റൊരു പരാതി ലോകേശപ്പക്ക് എതിരെ നിലവിലുണ്ടെന്ന് ബി.ബി.എം.പി.അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts