പുതുവത്സരാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചെന്നൈ.

ചെന്നൈ:  കൊറോണ വൈറസ് വേരിയന്റായ ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി ചെന്നൈ പോലീസ് പുതുവത്സരാഘോഷത്തിൽ  നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒത്തുചേരലുകൾ ഒഴിവാക്കാനും, കോവിഡ് ഉചിതമായ പെരുമാറ്റം നിരീക്ഷിക്കാനും വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനും മെഡിക്കൽ കുടുംബക്ഷേമ മന്ത്രി എം സുബ്രഹ്മണ്യൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പുതുവത്സരാഘോഷത്തിൽ മറീന ബീച്ച്, എലിയറ്റ്‌സ് ബീച്ച്, നീലങ്കരൈ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിൽ ആളുകളെ കൂട്ടംകൂടാൻ അനുവദിക്കില്ലെ. മറീന ബീച്ച്, യുദ്ധസ്മാരകം മുതൽ ഗാന്ധി പ്രതിമ, കാമരാജ് റോഡ്, ബസന്റ് നഗർ എലിയറ്റ്‌സ് ബീച്ച് റോഡ് എന്നിവിടങ്ങളിൽ രാത്രി 9…

Read More

ക്ഷേത്രങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കാൻ നിയമം ഉടൻ; മുഖ്യമന്ത്രി

basawaraj bommai Karnataka_Assembly_CMKarnataka

ബെംഗളൂരു : വിവാദമായ മതപരിവർത്തന വിരുദ്ധ ബില്ലിന് ശേഷം, കർണാടകയിലെ ബിജെപി സർക്കാർ ഇപ്പോൾ ‘മതസ്പർശമുള്ള’ മറ്റൊരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ്, ഇപ്രാവശ്യം ഹിന്ദു ക്ഷേത്രങ്ങളെ നിലവിലുള്ള നിയമങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പുതിയ നിയമം കൊണ്ട് വരുന്നത്. തങ്ങളുടെ വരുമാനം വികസനത്തിനായി വിനിയോഗിക്കാൻ ക്ഷേത്ര മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും തന്റെ സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പ്രസ്താവിച്ചു. “ഹിന്ദു ക്ഷേത്രങ്ങൾ വിവിധ തരത്തിലുള്ള നിയന്ത്രണ ബൈലോ നിയമങ്ങൾക്കും കീഴിലുമാണ്. ബജറ്റ്…

Read More

നിയന്ത്രണങ്ങൾ കടുപ്പിച്ചത് യാത്രക്കാർ കുറയാൻ കാരണമായി; കേരള ആർടിസി

ksrtc BUSES

ബെംഗളൂരു: പുതുവർഷ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞതായി കേരള ആർടിസി. ഒമിക്രോൺ വ്യാപന ഭീതി കൂടി നിലനിൽക്കുന്നതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും റദ്ദാക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് നിർത്തിവച്ചിരുന്ന കൂടുതൽ സർവീസുകൾ പുനരാരംഭിച്ചത്. എന്നാലിപ്പോൾ യാത്രക്കാർ കുറവുള്ള സർവീസുകൾ വാരാന്ത്യ സർവീസുകളാക്കി മാറ്റിയാണ് നഷ്ടം കുറയ്ക്കുന്നത്. തിരുവല്ല, നിലമ്പൂർ, വടകര, പത്തനംതിട്ട സർവീസുകളാണ് വാരാന്ത്യ സർവീസുകളാക്കി മാറ്റിയാട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 566 റിപ്പോർട്ട് ചെയ്തു. 245 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.52% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 245 ആകെ ഡിസ്ചാര്‍ജ് : 2959674 ഇന്നത്തെ കേസുകള്‍ : 566 ആകെ ആക്റ്റീവ് കേസുകള്‍ : 7771 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38324 ആകെ പോസിറ്റീവ് കേസുകള്‍ : 3005798…

Read More

ഒമിക്രോണ്‍ ; പ്രധാന മന്ത്രിയുടെ അന്താരാഷ്ട്ര യാത്രകൾ മാറ്റി

ബെംഗളൂരു : ലോകമെമ്പാടും ഒമിക്രോണ്‍ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2022 ലെ അന്താരാഷ്ട്ര യാത്രകൾ മാറ്റി. ജനുവരി ആറിന് ചാർട്ട് ചെയ്ത യുഎഇ, കുവൈറ്റ് സന്ദര്‍ശനങ്ങൾ ആണ് മാറ്റിയത്. ഒമിക്രോണ്‍ സാഹചര്യം പരിശോധിച്ച ശേഷം മാത്രമാകും ഇനി സന്ദര്‍ശനം. 2022 ലെ പ്രധാനമന്ത്രിയുടെ ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്. ഇന്ത്യ- ദുബൈ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടുക, ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കുക തുടങ്ങിയയായിരുന്നു ദുബൈ യാത്രയുടെ ലക്ഷ്യം. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുക ഉള്‍പ്പെടെയായിരുന്നു പദ്ധതി. രാജ്യത്ത് ഇതുവരെ 738…

Read More

സംഗീത സംവിധായകൻ കെെതപ്രം വിശ്വനാഥൻ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത സംഗീത സംവിധായകൻ കെെതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു.58 വയസായിരുന്നു അദ്ദേഹത്തിന് .ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച അദ്ദേഹം സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (29-12-2021)

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

മൈസൂരു സർവ്വകലാശാലയിലെ വിദ്യാർത്ഥിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ബെംഗളൂരു : ടാൻസാനിയയിൽ നിന്ന് ഹൈദരാബാദിലെത്തിയ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥിക്ക് ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിക്ക് രോഗലക്ഷങ്ങൾ ഇല്ല സ്ഥാപന കേന്ദ്രത്തിൽ കുട്ടിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെത്തിയ ശേഷം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദ്യാർത്ഥിയുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാഫലം ചൊവ്വാഴ്ച ജില്ലാ അധികാരികൾക്ക് അയച്ചു. “വിദ്യാർത്ഥിക്ക് രോഗലക്ഷങ്ങൾ ഇല്ല,”എന്ന് ഡിഎച്ച്ഒ ഡോ കെ.എച്ച് പ്രസാദ് പറഞ്ഞു. രണ്ടാമത്തെ ആർടി-പിസിആർ ടെസ്റ്റിനായി ചൊവ്വാഴ്ചയും കുട്ടിയുടെ സ്വാബ് സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.

Read More

നിയന്ത്രണ നടപടികൾ അവലോകനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ബിസിനസ്സുകളിൽ നിന്നുള്ള എതിർപ്പിന്റെ പശ്ചാത്തലത്തിൽ “രാത്രി കർഫ്യൂ” ഉൾപ്പെടെ തന്റെ സർക്കാർ പ്രഖ്യാപിച്ച കോവിഡ് -19 നിയന്ത്രണ നടപടികൾ അവലോകനം ചെയ്യാൻ സാധ്യതയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച സൂചിപ്പിച്ചു. കൂടുതൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച രാത്രി കർഫ്യൂ ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വന്നു. 10 ദിവസത്തേക്ക് ഏർപ്പെടുത്തിയ 7 മണിക്കൂർ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയുടെ അതൃപ്തി വർധിച്ചു, ന്യൂയെർ വിപണി മുൻകുട്ടികണ്ട് ലക്ഷങ്ങൾ ആണ്…

Read More

കേരളത്തിൽ ഭൂചലനം.

തിരുവനന്തപുരം: ഇന്നലെ രാത്രി പതിനൊന്നരയോടെ നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. എൻസിഇഎസ്എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്തും കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിലൊന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

Read More
Click Here to Follow Us