ഒമിക്രോണ്‍ ; പ്രധാന മന്ത്രിയുടെ അന്താരാഷ്ട്ര യാത്രകൾ മാറ്റി

ബെംഗളൂരു : ലോകമെമ്പാടും ഒമിക്രോണ്‍ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2022 ലെ അന്താരാഷ്ട്ര യാത്രകൾ മാറ്റി. ജനുവരി ആറിന് ചാർട്ട് ചെയ്ത യുഎഇ, കുവൈറ്റ് സന്ദര്‍ശനങ്ങൾ ആണ് മാറ്റിയത്. ഒമിക്രോണ്‍ സാഹചര്യം പരിശോധിച്ച ശേഷം മാത്രമാകും ഇനി സന്ദര്‍ശനം. 2022 ലെ പ്രധാനമന്ത്രിയുടെ ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

ഇന്ത്യ- ദുബൈ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടുക, ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കുക തുടങ്ങിയയായിരുന്നു ദുബൈ യാത്രയുടെ ലക്ഷ്യം. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുക ഉള്‍പ്പെടെയായിരുന്നു പദ്ധതി.

രാജ്യത്ത് ഇതുവരെ 738 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts