2017ൽ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

തിരുച്ചി: 2017ൽ നഴ്‌സിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തിരുച്ചി മഹിളാ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കല്ലക്കുടിക്കടുത്ത് വടുഗർപേട്ടയിലെ അഡീഷണൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (എപിഎച്ച്‌സി) ജോലി ചെയ്തിരുന്ന നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ അന്ന് 21-ഉം 20-ഉം പ്രായമായ അഗസ്റ്റിൻ ലിയോ, രാമൻ എന്നിവരായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. കലാവതി (55) എന്ന നഴ്‌സിനെയാണ് ഇവർ കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടർന്ന് 2017 ഓഗസ്റ്റ് 29-ന് തിരുച്ചി സർക്കാർ ആശുപത്രിയിൽ വെച്ചാണ് നേഴ്സ് മരിച്ചത്. മരണത്തിന് മുമ്പ് കൽവതി നൽകിയ വിവരങ്ങളുടെയും പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുമാണ്…

Read More

വാക്കുതർക്കം; ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റയാൾ മരിച്ചു.

ബെംഗളൂരു : വാക്കുതർക്കത്തിനിടെ ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റ് 40-കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് കുള്ളപ്പ സർക്കിളിലാണ് ഇയാൾക്ക് കുത്തേറ്റത്. ബാനസവാടി സ്വദേശി വിക്ടർ ആണ് മരിച്ചത്. കുത്തേറ്റു വീണ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഫ്രിക്കൻ സ്വദേശികളുമായി വിക്ടറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കോലായിൽ കൊണ്ടെത്തിച്ചത്. കമ്മനഹള്ളിയിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളായ യുവാക്കളാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓടി രക്ഷപെട്ട ആഫ്രിക്കൻ സ്വദേശികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനായി പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ…

Read More

മതപരിവർത്തന നിരോധന ബിൽ; ക്രിസ്ത്യൻ സംഘടനകളുടെ നിരാഹാര സമരം വെള്ളിയാഴ്ച.

ബെംഗളൂരു: സർക്കാരിന്റെ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരായി ക്രിസ്ത്യൻ സംഘടനകൾ വെള്ളിയാഴ്ച ബെലഗാവിയിൽ നിരാഹാര സമരം നടത്തും. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. എന്നാൽ മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്‌ ഉപദ്രവങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ സമരം നടത്തുന്നത്. പത്തുദിവസത്തെ സമരത്തിനായി ക്രിസ്ത്യൻ സംഘടനകൾ അനുമതി തേടിയെങ്കിലും ഒരുദിവസത്തെ സമരത്തിനാണ് പോലീസ് അനുമതി ലഭിച്ചത്.

Read More

ഒമി​ക്രോ​ണ്‍; ആ​ദ്യ മ​രണം സ്ഥി​രീ​ക​രിച്ചു

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.  ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രാ​ൾ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും ജോ​ണ്‍​സ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ലോ​ക​രാ​ജ്യ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

Read More

കബ്ബൺ പാർക്ക് ഉടൻ ഹോണിംഗ് നിരോധന മേഖലയായി മാറിയേക്കും.

ബെംഗളൂരു: സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി) ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ഡോ.ബി.ആർ.രവികാന്തേ ഗൗഡയ്ക്ക് മുമ്പാകെ നിവേദനം നൽകിയതിനെ തുടർന്ന് കബ്ബൺ പാർക്ക് ഹോണിംഗ് നിരോധിത മേഖലയായേക്കും. കബ്ബൺ പാർക്ക് നോൺ ഹോണിംഗ് സോണാക്കി മാറ്റുന്നതിനുള്ള നിവേദനം C4C-യിൽ നിന്നും ഞങ്ങള്ക് ലഭിച്ചു എന്നും, ഇപ്പോൾ അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിവരികയാണ് എന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചേക്കാം, എന്നും” ഗൗഡ പറഞ്ഞു. കബ്ബൺ പാർക്കിന്റെ റോഡുകളിലൊന്നിൽ 20 ഓളം ആളുകൾ ഒത്തുകൂടുകയും, വാഹനമോടിക്കുന്നവരെ ഹോൺ മുഴക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനായി പ്ലക്കാർഡുകൾ…

Read More

സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കം.

ബെംഗളൂരു :  ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ കർണാടക നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് തുടക്കമായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ബെലഗാവിയിൽ ചേരുന്നത്. മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സഭാ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്. ബെലഗാവിയിലെ ഖാനാപുർ മണ്ഡലത്തെ സർക്കാർ അവഗണിക്കുന്നെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് കോൺഗ്രസ് മാർച്ചും തിങ്കളാഴ്ച നടന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മാർച്ചിന് നേതൃത്വം നൽകാൻ എത്തിയത് പ്രവർത്തകർക്ക് ആവേശം പകർന്നു. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ…

Read More

ബിബിഎംപി അധികാരപരിധി 4 ചതുരശ്ര കിലോമീറ്റർ കൂടി വർധിച്ചു.

ബെംഗളൂരു: വടക്കൻ, തെക്കൻ ബെംഗളൂരുവിലെ അഞ്ച് ഗ്രാമങ്ങൾ കൂടിച്ചേർന്നതോടെ ബിബിഎംപിയുടെ അധികാരപരിധിയിലുള്ള വിസ്തീർണ്ണം ഇപ്പോൾ നാല് ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. പെരിഫറൽ വില്ലേജുകൾ ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ (ബിബിഎംപി) കൂട്ടിച്ചേർക്കാനുള്ള എംഎൽഎമാരുടെ നിർദേശം ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ തലവനായ ഉദ്യോഗസ്ഥന്മാരിൽ നിന്ന് കടുത്ത എതിർപ്പിനെ നേരിട്ടു എങ്കിലും ഹെമ്മിഗെപുരയിൽ (വാർഡ് 198) രണ്ട് വില്ലേജുകളും നോർത്ത് ബെംഗളൂരുവിലെ ഒരു വാർഡിലേക്ക് മൂന്ന് വില്ലേജുകളും കൂട്ടിച്ചേർക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. കൂട്ടിച്ചേർക്കലുകളോടെ, 712 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ബിബിഎംപി പരിധികൾ ഇപ്പോൾ 716 ചതുരശ്ര…

Read More

അർക്കാവതി ലേഔട്ട്; ഹൈക്കോടതി പാനൽ വിഷയം പരിശോധിക്കും

ബെംഗളൂരു: അർക്കാവതി ലേഔട്ടിന്റെ അലോട്ട്‌മെന്റുകൾ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ബിഡിഎയ്ക്ക് സമർപ്പിച്ചത് 1,284 അപേക്ഷകൾ. കർണാടക ഹൈക്കോടതി രൂപീകരിച്ച മൂന്നംഗ സമിതി രൂപരേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കും. പുനഃപരിശോധന, ഡീനോട്ടിഫിക്കേഷൻ ഉത്തരവുകൾ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ സെപ്തംബർ 27ന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എൻ കേശവനാരായണ, വിരമിച്ച ഐഎഎസ് ഓഫീസർ സന്ദീപ് ദവെ, റിട്ടയേർഡ് ഐപിഎസ് ഓഫീസർ എൻ എസ് മേഘാരിഖ് എന്നിവരടങ്ങുന്ന സമിതിയെ കോടതി രൂപീകരിച്ചിരുന്നു. “കമ്മിറ്റി പൊതുജനങ്ങളോട് അവരുടെ അപേക്ഷകൾ ഒക്ടോബർ 23…

Read More

ഒമിക്രോൺ ഭീഷണി: ജനങ്ങളെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

ബെംഗളൂരു: സിറ്റി കോർപ്പറേഷനോടൊപ്പം ബെംഗളൂരു റൂറൽ ജില്ലാ ഭരണകൂടവും കൂടാതെ എയർപോർട്ട് ഉദ്യോഗസ്ഥരും നഗരത്തിലെത്തുന്ന ഓരോ വ്യക്തിയെയും, പ്രത്യേകിച്ച് എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് അന്താരാഷ്‌ട്ര സഞ്ചാരികളും സ്വയം ക്വാറന്റൈനിൽ കഴിയണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രത്യേകിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെങ്കിലും, പൗരന്മാർ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൂടാതെ “സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും, ഓരോ കേസും പ്രോട്ടോക്കോൾ അനുസരിച്ചാണ് കൈകാര്യം ചെയ്തുവരുന്നത് എങ്കിൽകൂടിയും ആളുകളും…

Read More

മതപരിവർത്തന വിരുദ്ധത ബില്ലിന് ശേഷം മറ്റൊരു പുതിയ നിയമം പാസ്സാക്കാൻ കർണാടകം ഒരുങ്ങുന്നു.

ബെംഗളൂരു: ശീതകാല നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ലൗ ജിഹാദിനെതിരെ സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുമെന്ന് കർണാടക കന്നഡ സാംസ്‌കാരിക മന്ത്രി വി സുനിൽകുമാർ പറഞ്ഞു. കൂടാതെ ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സർക്കാർ കൊണ്ടുവരുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നു കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കന്നുകാലി കശാപ്പ് വിരുദ്ധ ബിൽ കൊണ്ടുവന്നതുപോലെ, മതപരിവർത്തന വിരുദ്ധ നിയമങ്ങളും ഞങ്ങൾ കൊണ്ടുവരും, മുന്നോട്ട് പോകുമ്പോൾ, ഞങ്ങൾ ലൗ ജിഹാദിനും പ്രത്യേക നിയമം കൊണ്ടുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രതിപക്ഷമായ…

Read More