അർക്കാവതി ലേഔട്ട്; ഹൈക്കോടതി പാനൽ വിഷയം പരിശോധിക്കും

ബെംഗളൂരു: അർക്കാവതി ലേഔട്ടിന്റെ അലോട്ട്‌മെന്റുകൾ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ബിഡിഎയ്ക്ക് സമർപ്പിച്ചത് 1,284 അപേക്ഷകൾ. കർണാടക ഹൈക്കോടതി രൂപീകരിച്ച മൂന്നംഗ സമിതി രൂപരേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കും.

പുനഃപരിശോധന, ഡീനോട്ടിഫിക്കേഷൻ ഉത്തരവുകൾ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ സെപ്തംബർ 27ന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എൻ കേശവനാരായണ, വിരമിച്ച ഐഎഎസ് ഓഫീസർ സന്ദീപ് ദവെ, റിട്ടയേർഡ് ഐപിഎസ് ഓഫീസർ എൻ എസ് മേഘാരിഖ് എന്നിവരടങ്ങുന്ന സമിതിയെ കോടതി രൂപീകരിച്ചിരുന്നു.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

“കമ്മിറ്റി പൊതുജനങ്ങളോട് അവരുടെ അപേക്ഷകൾ ഒക്ടോബർ 23 മുതൽ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായി പാനലിന്റെ ബിഡിഎ നോഡൽ ഓഫീസർ പറഞ്ഞു, എന്നാൽ  സമയപരിധി അവസാനിച്ചെങ്കിലും, ഇപ്പോളും സൈറ്റ് അനുവദിച്ചവർ അവ സമർപ്പിക്കുന്നത് തുടരുകയാണ്, ആവശ്യത്തിനായി സജ്ജീകരിച്ച കിയോസ്‌കുകളിൽ ഞങ്ങൾ അവ സ്വീകരിക്കുന്നുണ്ടെന്നും ഇന്നലെ പോലും 70 അപേക്ഷകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതുവരെ പ്രത്യേക ഓഫീസ് ഇല്ലാത്ത കമ്മിറ്റി, ഹഡ്‌സൺ സർക്കിളിന് സമീപമുള്ള കൃഷിഭവനിലുള്ള പുതിയ കെട്ടിടത്തിലേക്ക് താമസിയാതെ മാറുമെന്നും അവർ അറിയിച്ചു. 2003-2004 ലാണ് അർക്കാവതി ലേഔട്ട് ആസൂത്രണം ചെയ്തത്, അതിനായി ബെംഗളൂരു ഈസ്റ്റിലെയും യെലഹങ്കയിലെയും 16 വില്ലേജുകളിലായി ആകെ 2,750 ഏക്കറാണ് ഏറ്റെടുത്തത്.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

ആകെ 8,813 സൈറ്റുകൾ അനുവദിച്ചരുന്നത് എങ്കിലും , വർഷങ്ങളായി ഡീനോട്ടിഫിക്കേഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചു, അതുമൂലം 3,720 സൈറ്റുകൾ റദ്ദാക്കി, അതാണ് മുഴുവൻ അലോട്ട്‌മെന്റ് നടപടിക്രമങ്ങളെയും കുഴപ്പത്തിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us