നഗരത്തിൽ നഴ്‌സിംഗ് കോളേജിലെ 12 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് പോസിറ്റീവ്

COVID TESTING

ബെംഗളൂരു: ധാർവാഡിലെയും ബെംഗളൂരുവിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് കോവിഡ് -19 ക്ലസ്റ്ററുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ബെംഗളൂരു അർബൻ ജില്ലയിലെ ആനേക്കലിൽ മറ്റൊരു ക്ലസ്റ്റർ കൂടി ഉയർന്നു. ഇത്തവണ മരസൂരിലെ സ്‌പൂർത്തി കോളേജ് ഓഫ് നഴ്‌സിംഗിലെ 12 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ചയാണ് കോവിഡ് പരിശോധന നടത്തിയത് തുടർന്ന് വെള്ളിയാഴ്ച റിപ്പോർട്ടുകൾ പോസിറ്റീവായി ലഭിക്കുകയായിരുന്നു. ഇവരെയെല്ലാം കോവിഡ് കെയർ സെന്ററിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. അവരിൽ ആർക്കും യാത്രാ ചരിത്രമില്ല എന്നാൽ നവംബർ 14-ന് ശേഷം കാമ്പസിലെ ഫംഗ്‌ഷൻ ഹാളിൽ നടന്ന ഫ്രഷേഴ്‌സ് ഡേ…

Read More

പുതുച്ചേരി ബാലവേശ്യാവൃത്തി കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.

പുതുച്ചേരി: ബാലവേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പുതുച്ചേരിയിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ്നെയും പലചരക്ക് കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കല്ല്കുറിശ്ശി ജില്ലയിലെ തിരുക്കോയിലൂർ സ്വദേശി മെഡിക്കൽ പ്രതിനിധി പി ശ്രീറാം (30), വില്ലുപുരം ജില്ലയിലെ തിണ്ടിവനം സ്വദേശി എം സാദിഖ് ബാഷ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വേശ്യാവൃത്തിക്ക് നിർബന്ധിതരായ 10 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . രക്ഷപ്പെടുത്തിയവരിൽ ഒരാൾ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാൽപ്പതിലധികം പേർ സ്പായിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി…

Read More

സംസ്ഥാനത്ത് അമിത പലിശ ഈടാക്കുന്ന അനധികൃത ചൈനീസ് ലോൺ ആപ്പ് പിടികൂടി.

ബെംഗളൂരു: പൊതുജനങ്ങൾക്ക് വായ്പ നൽകുകയും പിന്നീട് അമിതമായ പ്രോസസിംഗ് ഫീസും പലിശയും ഈടാക്കി അവരെ ഉപദ്രവിക്കുകയും ചെയ്ത ചൈനീസ് പൗരന്മാർ നടത്തുന്ന സാമ്പത്തിക സ്ഥാപനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് റെയ്ഡ് നടത്തി. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എച്ച്ആർ എക്സിക്യൂട്ടീവായ കാമരാജ് മോറെ (25), ടീം ലീഡറായി പ്രവർത്തിച്ച ദർശൻ ചൗഹാൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഷ് മാസ്റ്റർ, ക്രേസി റുപീസ് തുടങ്ങിയ പണമിടപാട് മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്ത ചൈനീസ് പൗരന്മാർ നടത്തുന്ന സ്ഥാപനം ബുധനാഴ്ചയാണ് റെയ്ഡ് ചെയ്തത്. ഈ…

Read More

നേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു.

DROWN

ചെന്നൈ: സംസ്ഥാനത്തിന് സമീപം കോവളം ബീച്ചിലെ കടലിൽ 36 കാരനായ നേവി ലെഫ്റ്റനന്റ് കമാൻഡർ മുങ്ങിമരിച്ചു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. ന്യൂഡൽഹിയിൽ നിയമിതനായ ലെഫ്റ്റനന്റ് കമാൻഡർ ജെ ആർ സുരേഷും കുടുംബാംഗങ്ങളും തിങ്കളാഴ്ച തൊറൈപ്പാക്കത്തുള്ള ഭാര്യാപിതാവിന്റെ വീട്ടിൽ എത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച കോവളം ബീച്ചിലെത്തിയ കുടുംബം അവിടെയുള്ള സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. സുരേഷ് ഭാര്യയെയും മക്കളെയും കൂട്ടി കടപ്പുറത്തേക്ക് പോവുകയും കടലിൽ ഒറ്റയ്ക്ക് നീന്താൻ ഇറങ്ങുകയും ചെയ്തു.  കൂറ്റൻ തിരമാല കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് കരയിലേക്ക് നീന്താൻ ശ്രമിക്കുന്നതിനിടെയാണ്…

Read More

അനധികൃത താമസത്തിന് സംസ്ഥാനത്ത് നിന്ന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി.

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി തങ്ങിയതിന് അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ കടുഗോഡി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പാട്ടീൽ പറഞ്ഞു. ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്,മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി തെഹ്‌സിലിലെ സരാവലി ഗ്രാമത്തിൽ നിന്ന് ഒമ്പത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.  

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (26-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 402 റിപ്പോർട്ട് ചെയ്തു. 277 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 277 ആകെ ഡിസ്ചാര്‍ജ് : 2950130 ഇന്നത്തെ കേസുകള്‍ : 402 ആകെ ആക്റ്റീവ് കേസുകള്‍ : 6611 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38193 ആകെ പോസിറ്റീവ് കേസുകള്‍ : 2994963…

Read More

സംസ്ഥാനത്ത് 22 ജില്ലകളിൽ സ്കൂളുകൾക്ക് അവധി.

SCHOOL LEAVE

ചെന്നൈ: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, ചെന്നൈ ഉൾപ്പെടെ പല ജില്ലകളിലും നവംബർ 26 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കന്യാകുമാരി, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, പെരമ്പലൂർ, തിരുച്ചിറപ്പള്ളി, തേനി, ഡിണ്ടിഗൽ, അരിയല്ലൂർ, വിരുദുനഗർ, പുതുക്കോട്ടൈ, തൂത്തുക്കുടി, വിരുദുനഗർ, വിരുദുനഗർ, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ തുടങ്ങി 18 ജില്ലകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാൽ തിരുവള്ളൂർ, രാമനാഥപുരം, ശിവഗംഗ, കല്ല്കുറിച്ചി, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നിവ ഉൾപ്പെടുന്ന ഏഴ് ജില്ലകളിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചിട്ടുള്ളു.

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ റെഡ് അലർട്ട്.

HEAVY RAIN TAMIL NADU

ചെന്നൈ: നവംബർ 26 വെള്ളിയാഴ്ച, ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ എല്ലാ തീരദേശ ജില്ലകൾക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 14 ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മൈലാടുതുറൈ, കാരക്കൽ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി, തിരുവെൽവേലി എന്നിവിടങ്ങളിലാണ് സുരക്ഷാനടപടികൾ എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കന്യാകുമാരി, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡിണ്ടിഗൽ, തേനി, മധുര, തെങ്കാശി എന്നിവിടങ്ങളിൽ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (26-11-2021).

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഇനിമുതൽ ഫിഷ് ഫൂട്ട് സ്പാ.

ബെംഗളൂരു: നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ പുതിയ ജലധാരയും ഫുട്‌സ്പാ സേവനങ്ങളും ആരംഭിച്ചു. ബെംഗളുരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ (കെഎസ്ആർ) സ്റ്റേഷനിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ ശ്യാം സിങ് ആണ് ഉദ്ഘാടനം ചെയ്തത്. “ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം ആഹ്ലാദകരമാക്കുകയും അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നു ” നവംബർ 26 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള അക്വേറിയത്തിന്റെ നിർമ്മാതാക്കളും കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള അക്വാട്ടിക് കിംഗ്ഡം പരിപാലിക്കുന്നവരുമായ…

Read More
Click Here to Follow Us