പോഷകാഹാരക്കുറവുള്ള 7 ജില്ലകളിലെ കുട്ടികൾക്കായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി

KIDS - GOVERNMENT

ബെംഗളൂരു: ഏഴ് ജില്ലകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഡിസംബർ 1 മുതൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി മുട്ടയോ വാഴപ്പഴമോ ലഭിക്കും. ഏകദേശം 14.4 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി 39.8 കോടി രൂപയാണ് അനുവിധിച്ചിട്ടുള്ളത് അതിൽ ചെലവിന്റെ 60% കേന്ദ്രം വഹിക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉച്ചഭക്ഷണ ഡിവിഷന്റെ പ്രോജക്ട് അപ്രൂവൽ ബോർഡ്, ജില്ലകളിലും ഉയർന്ന തോതിലുള്ള പോഷകാഹാരക്കുറവും വിളർച്ചയും മറ്റും റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും അനുബന്ധ പോഷകാഹാര ഇനങ്ങൾ നിർദ്ദേശിച്ചിരുന്നു. ബിദാർ, ബല്ലാരി, കലബുർഗി, കൊപ്പൽ, വിജയപുര, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിലെ കുട്ടികളാണ് പദ്ധതിയിൽ പെടുന്നത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

മുട്ട വേണ്ടാത്ത വിദ്യാർത്ഥികൾക്ക് വാഴപ്പഴം ലഭ്യമാകും കൂടാതെ ഈ പദ്ധതി നാല് മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കുമെന്നും കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts