ദത്ത് കേസില്‍ കോടതി വിധി; കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം

ANUPAMA

തിരുവനന്തപുരം:  വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍  കോടതി ഉത്തരവ്.  തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചുപോന്നത്. ഇന്ന് മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെ വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു തുടർന്ന് കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെട്ട പ്രകാരം വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us