വിവാദങ്ങൾക്ക് വിട. മയിൽ വറുത്തരച്ച കറി; പുതിയ വീഡിയോയുമായി ഫിറോസ് ചുറ്റിപാറ – വീഡിയോ

ഒത്തിരി വിവാദങ്ങൾ സൃഷ്‌ടിച്ച ഫിറോസ് ചുറ്റിപാറയുടെ യൂട്യൂബ് വീഡിയോയ്ക്ക് അപ്പ്രതീക്ഷിത ട്വിസ്റ്റോടെ ക്ലൈമാക്സ്, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്ലോഗ്ഗെർ ആണ് ഫിറോസ് ചുറ്റിപാറ, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ 2 യൂട്യൂബ് വിഡിയോകൾ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. താൻ മയിലിനെ വാങ്ങി കറി വെക്കാൻ പോവുന്നു എന്നുള്ള രീതിയിൽ അവസാനം പോസ്റ്റ് ചെയ്ത 2 യൂട്യൂബ് വീഡിയോ ആണ് വിവാദങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ സാധിക്കാത്തത് കൊണ്ട് ഫിറോസ് ഇ വീഡിയോ ദുബായ് ആണ് ചിത്രീകരിക്കുക എന്നും പറഞ്ഞിരുന്നു. വീഡിയോ ഇറങ്ങിയത് മുതൽ ഒത്തിരി വിവാദങ്ങൾക്ക്…

Read More

നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലും അയൽ സംസ്ഥാനങ്ങളിലും കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് പച്ചിലകൾക്കും പച്ചക്കറികൾക്കും നാശമുണ്ടായതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. അധികമഴ കാരണം പാടങ്ങളിലെ വിളകൾ ചീഞ്ഞുതുടങ്ങിയതും തൊഴിലാളികളെ കിട്ടാത്തതും ആണ് പ്രശ്നത്തെ കൂടുതൽ വഷളാകുന്നത്. നേരത്തെ കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 80 രൂപയായി. കൂടാതെ ബീൻസ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളുടെ ചില്ലറ വിൽപന വില യഥാക്രമം കിലോയ്ക്ക് 40 രൂപയായും 90 രൂപയായും വരെ ഉയർന്നിട്ടുണ്ട്. കോലാർ, ബംഗളൂരു റൂറൽ, രാമനഗര, ചിക്കബെല്ലാപൂർ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് പച്ചക്കറി വിതരണം…

Read More

കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ്

CYBER ONLINE CRIME

ബെംഗളൂരു: 2020-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ1,340 ശതമാനം വർധന സംസ്ഥാനത്ത് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020ൽ കർണാടകയിൽ കുട്ടികൾക്കെതിരായ 144 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്‌, 2019ൽ കുട്ടികൾക്കെതിരായ 10 സൈബർ കുറ്റങ്ങളാണ് രേഖപ്പെടുത്തിയത്. 1,340 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 144 കേസുകളിൽ 122 എണ്ണം കുട്ടികൾ ഉൾപ്പെട്ട സൈബർ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്.

Read More

350 കിടക്കകളുള്ള പുതിയ കാർഡിയാക് ബ്ലോക്കുമായി ഏക സർക്കാർ സ്ഥാപനം

ബെംഗളൂരു: ഒരു കുടക്കീഴിൽ 15 കാർഡിയാക് കാത്ത് ലാബുകളുള്ള ഏക സർക്കാർ സ്ഥാപനമായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് ക്യാമ്പസ് ഉയരുന്നു. രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, ഒരു ഹൈബ്രിഡ് ഓപ്പറേഷൻ തിയേറ്റർ, 100 ഐസിസിയു കിടക്കകൾ, 250 ജനറൽ വാർഡ് കിടക്കകൾ എന്നിവയാണ് ഇവിടെത്തെ സൗകര്യങ്ങൾ. ഇൻഫോസിസ് ഫൗണ്ടേഷൻ സംഭാവന ചെയ്യുന്ന ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച് കാമ്പസിൽ 350 കിടക്കകളുള്ള പുതിയ കാർഡിയാക് ഹോസ്പിറ്റലിലേക്ക് നവംബർ 17 മുതൽ രോഗികൾക്ക് പ്രവേശന സജ്ജമാകും. സുധാ…

Read More

നഗരത്തിൽ അയ്യായിരത്തിനു മുകളിൽ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി

ബെംഗളൂരു: നഗരത്തിലെ ബൈലോകളും അനുവദിച്ച പ്ലാനുകളും ലംഘിച്ച് നിര്മിച്ചതായി സംശയിക്കുന്ന 5,000-ത്തിലധികം അനധികൃത കെട്ടിടങ്ങൾക്കെതിരെ  ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നടപടിയെടുക്കും. കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ തുടരുകയാണെന്നും ഉടമകൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ അനുമതിയില്ലാത്ത അധിക നിലകൾ പണിയുന്നത്, പ്ലാനുകളില്ലാത്ത നിർമാണങ്ങൾ എന്നിവ സംബന്ധിച്ച സോൺ തിരിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു കഴിഞ്ഞു. അംഗീകരിച്ച 8,486 ബിൽഡിംഗ് പ്ലാനുകളിൽ 5,223 കെട്ടിടങ്ങൾ ഇതുവരെ അനുവദിച്ച പ്ലാനുകൾക്ക് എതിരായി നിർമ്മിച്ചതായി കണ്ടെത്തി. അതായത് 84% ലംഘനങ്ങളാണ്, അതുകൊണ്ടു തന്നെ എല്ലാ ഉടമകൾക്കും…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 171 റിപ്പോർട്ട് ചെയ്തു. 255 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 255 ആകെ ഡിസ്ചാര്‍ജ് : 2945934 ഇന്നത്തെ കേസുകള്‍ : 171 ആകെ ആക്റ്റീവ് കേസുകള്‍ : 7912 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 38146 ആകെ പോസിറ്റീവ് കേസുകള്‍ : 2992021…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-11-2021).

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നഗരത്തിൽ കോവിഡ് വാക്‌സിൻ എത്തിക്കാൻ ഡ്രോണുകൾ തയ്യാർ

ബെംഗളൂരു: ശനിയാഴ്ച നഗരത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) നിന്ന് മറ്റൊന്നിലേക്ക് കോവിഡ് -19 വാക്‌സിൻ എത്തിക്കാൻ ഡ്രോൺ ഉപയോഗിച്ചു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്‌ഐആർ) ലാബായ നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ) വികസിപ്പിച്ചെടുത്തതാണ് തദ്ദേശീയ ഡ്രോൺ. ആളില്ലാ വിമാനമായ CSIR-NAL ന്റെ ഒക്‌ടോകോപ്റ്ററിന് 5 കിലോ ഭാരമുള്ള വാക്‌സിൻ കാരിയർ ഉണ്ടായിരുന്നു. കോവിഡ് -19 വാക്‌സിന്റെ 50 കുപ്പികളും സിറിഞ്ചുകളും ഏന്തിയ പ്രത്യേക കണ്ടെയ്നർ ഡ്രോണിൽ രാവിലെ 9.43 ന് ചന്ദാപുര പിഎച്ച്‌സിയിൽ നിന്ന് ഹാരഗദ്ദെ പിഎച്ച്‌സിയിലേക്ക് 9.53ന്…

Read More

ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറയും

മൈസൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. കൂടാതെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ പ്രതിദിനം 42 ട്രെയിനുകൾ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേ ഓടിക്കുന്ന ട്രെയിനുകൾക്കും സ്പെഷ്യൽ ട്രെയിനുകൾക്കും ഉത്സവ സീസണുകളിൽ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക് 145 രൂപയ്ക്കും 385 രൂപയ്ക്കും ഇടയിലായിരുന്നു, എന്നാലിപ്പോൾ ബെംഗളൂരു-മൈസൂർ ട്രെയിൻ യാത്രികർക്ക് 65 രൂപയിൽ റിസർവ് ചെയ്യാത്ത ടിക്കറ്റ് ലഭ്യമാകും. ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് ഇ അറിയിപ്പ് ആശ്വാസമേകുന്നതാണെങ്കിലും…

Read More

നിയമനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി റദ്ദാക്കി.

ബെംഗളൂരു: എയർപോർട്ട് പ്ലാനിംഗ് അതോറിറ്റി മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിയമനം ‘ഡോക്ട്രിൻ ഓഫ് പ്ലഷർ’ പരിധിയിൽ വരുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയത്. 1965ലെ കർണാടക പ്ലാനിംഗ് അതോറിറ്റി റൂൾസ് റൂൾ 5 പ്രകാരം രവിക്ക് യോഗ്യതയില്ലെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. എന്തെന്നാൽ ആവശ്യാനുസരണം നിയമനത്തിന് വേണ്ടി മുമ്പ് രവി തന്റെ വിലാസം മാറ്റിയതായി ഹർജിക്കാരനായ ടി നരസിംഹമൂർത്തി വാദിച്ചു. കൂടാതെ യെലഹങ്ക എംഎൽഎ…

Read More
Click Here to Follow Us