ബെംഗളൂരു : 20 ലക്ഷംരൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് നൈജീരിയക്കാരന്റെ ബെംഗളൂരുവിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡ് ലഹരിമരുന്നുകൾ കണ്ടെത്തിയതെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു 200 എം.ഡി.എം.എ. എക്സ്റ്റസി ഗുളികകളും 100 ഗ്രാം എം.ഡി.എം.എ. ഗുളികകളുമാണ് പിടിച്ചെടുത്തത്. ഗോവയിലുള്ള സുഹൃത്തുക്കളിലൊരാൾ വഴിയാണ് പ്രതി ലഹരിമരുന്ന് ബെംഗളൂരുവിലെത്തിച്ച് വന്നിരുന്നത്. തുടർന്ന് കോളേജ് വിദ്യാർഥികൾക്കും സോഫ്റ്റ്വേർ പ്രൊഫഷണലുകൾക്കും വിതരണം ചെയ്തിരുന്നു.
Read MoreDay: 28 October 2021
ജീവനക്കാര്‍ക്ക് നിർബന്ധിത വാക്സിനെ പിന്തുണച്ച് ഹൈകോടതി
ബെംഗളൂരു: വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജിക്കെതിരെ കര്‍ണാടക ഹൈകോടതി. വാക്സിന് സ്വീകരിക്കുന്നത് സംബന്ധിച്ച് ഹർജി സമര്‍പ്പിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പരാതിക്കാരന് ഹരജി പിന്‍വലിക്കാത്ത പക്ഷം കനത്തപിഴ ഈടാക്കിമെന്നും ഹര്‍ജി റദ്ദാക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകനായ സൈദ് ഷൂജാത് മെഹ്ദി ആണ് ബി.ബി.എം പി. പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജീവനക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയ നടപടി ശരിയല്ലെന്ന് വാദിച്ചപ്പോള്‍ വാക്സിനേഷന് കാമ്പയിന് പൊതു ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് കോടതി പറഞ്ഞു. ചീഫ്…
Read Moreകുട്ടികളെ സ്കൂളിൽ ചേർക്കണമെങ്കിൽ, രക്ഷിതാക്കൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു : ദീപാവലിക്ക് ശേഷം ലോവർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്ന സ്വകാര്യ സ്കൂളുകളുടെ എണ്ണം വർദ്ധിക്കുകയാണ്.എന്നാൽ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് സ്കൂൾ മാനേജ്മെന്റുകൾ രക്ഷിതാക്കളോട് വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങുമ്പോൾ, കാമ്പസിൽ കോവിഡ്-19 അണുബാധ പിടിപെടാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യത അവർ അഭിമുഖീകരിക്കുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഒരു കാരണം. “ഒരു ക്ലസ്റ്റർ പൊട്ടിപ്പുറപ്പെടുമെന്ന ഭയം ലഘൂകരിക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രിൻസിപ്പൽമാരും അധ്യാപകരും പറഞ്ഞു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട്…
Read Moreനഗരത്തിൽ ഓട്ടോ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കും ; ഗതാഗത വകുപ്പ്
ബെംഗളൂരു: ഇന്ധന വിലവര്‍ധനവിന്റേയും സ്പെയര്‍ പാര്‍ട്സുകളുടേയും വില വര്‍ധവിനെയും തുടര്‍ന്ന് ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് സര്‍ക്കാറിന് നിര്‍ദേശം നല്കി. വിവിധ യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് നിരക്കു വര്‍ധന സംബന്ധിച്ച് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. ഇപ്പോഴുള്ള അടിസ്ഥാന നിരക്ക് 25 ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപയില്‍ നിന്നും 16 രൂപയായി വര്‍ധിപ്പിക്കാനുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.ഗതാഗത വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.…
Read Moreമുൻ സഹപ്രവർത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി വിഷം കഴിച്ച് മരിച്ചു
ബെംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി മാനേജർ 32 കാരനായ ഗോപാല കൃഷ്ണ 25 കാരിയായ ഉഷയ്ക്ക് ക്ലോർഫെനിറാമൈൻ മലേറ്റ് കുത്തിവയ്ക്കുകയും പിന്നീട് ഹോസ്കോട്ടിനടുത്തുള്ള ലിംഗാദിരാമല്ലസാന്ദ്ര ഗ്രാമത്തിലെ വസതിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം താരാബലിയിൽ താമസക്കാരനായ ഗോപാല കൃഷ്ണ ലിംഗാദിരാമല്ലസാന്ദ്രയിൽ നിന്ന് 6 കിലോമീറ്റർ അകലെ ഗെദ്ദലപുര തടാകത്തിന് സമീപം വിഷം കഴിച്ച് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപമുള്ള ബെല്ലംബര ഗ്രാമ നിവാസിയാണ് ഉഷ. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയായിരുന്നു. എന്തുകൊണ്ടാണ്…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-10-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 478 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 334 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.42%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 334 ആകെ ഡിസ്ചാര്‍ജ് : 2940673 ഇന്നത്തെ കേസുകള്‍ : 478 ആകെ ആക്റ്റീവ് കേസുകള്‍ : 8557 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 38054 ആകെ പോസിറ്റീവ് കേസുകള്‍ : 2987313…
Read Moreഭാഷാ സ്നേഹം പകരാൻ; 5 ലക്ഷം പേർ ഒരേസമയം കന്നഡ ഗാനങ്ങൾ ആലപിക്കും
ബെംഗളൂരു: കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തനത് പരിപാടിയിൽ വ്യാഴാഴ്ച സംസ്ഥാനത്തൊട്ടാകെ അഞ്ച് ലക്ഷം പേർ ഒരേസമയം മൂന്ന് ഗാനങ്ങൾ ആലപിക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കർണാടക സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. 31 ജില്ലാ ഭരണകൂടങ്ങളുമായും വിദേശ കന്നഡ അസോസിയേഷനുകളുമായും സ്വകാര്യ സംഘടനകളുമായും ഏകോപിച്ചാണ് കന്നഡ സാംസ്കാരിക വകുപ്പ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായി കന്നഡ രാജ്യോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ബസ് സ്റ്റോപ്പുകളിലും ഓട്ടോ സ്റ്റാൻഡുകളിലും വ്യവസായ മേഖലകളിലും നടക്കുന്ന പരിപാടികളിൽ ജനങ്ങളോട്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-10-2021).
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…
Read Moreവിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധനയ്ക്കായി ക്യാമ്പുകൾ
ബെംഗളൂരു : പ്രൈമറി വിഭാഗങ്ങൾക്കായി സ്കൂളുകൾ വീണ്ടും തുറന്നതോടെ, വിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധനയ്ക്കായി ക്യാമ്പുകൾ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ), രാഷ്ട്രീയ കിഷോർ സ്വാത്യ കാര്യക്രമം (ആർകെഎസ്കെ), ബെംഗളൂരു, എല്ലാ ജില്ലകളിലെയും ആരോഗ്യ ഓഫീസർമാർക്ക് കോവിഡ് -19 ന് പനി ലക്ഷണങ്ങളുള്ള കുട്ടികളെ പരിശോധിക്കാൻ നിർദ്ദേശം നൽകി. ആർടി-പിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്. കുറഞ്ഞത് 10% വിദ്യാർത്ഥികളെയെങ്കിലും ടെസ്റ്റ് ചെയ്ത് ഫലം പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് വകുപ്പ് നിർദ്ദേശിച്ചു.…
Read Moreവിലക്കയറ്റത്തിൽ ജനരോഷമില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ
ബെംഗളൂരു: അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് അവകാശ വാദവുമായി കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ. വിഷയത്തിൽ കോലാഹലം സൃഷ്ടിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “എവിടെയാണ് പൊതുജന രോഷം? രോഷം തീരെയില്ല. നിങ്ങളും (മാധ്യമങ്ങളും) കോൺഗ്രസുമാണ് അതിന്റെ പേരിൽ (വിലക്കയറ്റ പ്രശ്നം) കോലാഹലം സൃഷ്ടിക്കുന്നത്. വിലക്കയറ്റം ജനങ്ങളെ ഒട്ടും ബാധിക്കുന്നില്ല, അവരെല്ലാം സംതൃപ്തരും സന്തുഷ്ടരുമാണ്. കോൺഗ്രസ് മാത്രമാണ് പ്രതിഷേധിക്കുന്നത്,” അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഖുബ പറഞ്ഞു. ഇന്ധന വിലക്കയറ്റത്തിന് കോൺഗ്രസ് ഉത്തരവാദികളാണെന്ന് ആരോപിച്ച ഖുബ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ എണ്ണ ബോണ്ടുകൾ…
Read More