ജീവനക്കാര്‍ക്ക് നിർബന്ധിത വാക്‌സിനെ പിന്തുണച്ച് ഹൈകോടതി

ബെംഗളൂരു: വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിക്കെതിരെ കര്‍ണാടക ഹൈകോടതി. വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹർജി സമര്‍പ്പിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പരാതിക്കാരന്‍ ഹരജി പിന്‍വലിക്കാത്ത പക്ഷം കനത്തപിഴ ഈടാക്കിമെന്നും ഹര്‍ജി റദ്ദാക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകനായ സൈദ് ഷൂജാത് മെഹ്ദി ആണ് ബി.ബി.എം പി. പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടി ശരിയല്ലെന്ന് വാദിച്ചപ്പോള്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഹർജി യില്‍ യാതൊരു വിധ പൊതുജന താത്പര്യം ഇല്ലെന്നും ഹർജി സമര്‍പ്പിച്ചത് കേവലം പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഹർജി പിന്‍വലിക്കാന്‍ അഭിഭാഷകന്‍ നിർബന്ധിതനായി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
[masterslider id="10"]

Related posts