20 ലക്ഷംരൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി നൈജീരിയൻ പൗരൻ പിടിയിൽ

ബെംഗളൂരു : 20 ലക്ഷംരൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് നൈജീരിയക്കാരന്റെ ബെംഗളൂരുവിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡ് ലഹരിമരുന്നുകൾ കണ്ടെത്തിയതെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു

200 എം.ഡി.എം.എ. എക്സ്റ്റസി ഗുളികകളും 100 ഗ്രാം എം.ഡി.എം.എ. ഗുളികകളുമാണ് പിടിച്ചെടുത്തത്. ഗോവയിലുള്ള സുഹൃത്തുക്കളിലൊരാൾ വഴിയാണ് പ്രതി ലഹരിമരുന്ന് ബെംഗളൂരുവിലെത്തിച്ച് വന്നിരുന്നത്. തുടർന്ന് കോളേജ് വിദ്യാർഥികൾക്കും സോഫ്റ്റ്‌വേർ പ്രൊഫഷണലുകൾക്കും വിതരണം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us