മുൻ സഹപ്രവർത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി വിഷം കഴിച്ച് മരിച്ചു

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ സെക്യൂരിറ്റി മാനേജർ 32 കാരനായ ഗോപാല കൃഷ്ണ 25 കാരിയായ ഉഷയ്ക്ക് ക്ലോർഫെനിറാമൈൻ മലേറ്റ് കുത്തിവയ്ക്കുകയും പിന്നീട് ഹോസ്‌കോട്ടിനടുത്തുള്ള ലിംഗാദിരാമല്ലസാന്ദ്ര ഗ്രാമത്തിലെ വസതിയിൽ വച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം താരാബലിയിൽ താമസക്കാരനായ ഗോപാല കൃഷ്ണ ലിംഗാദിരാമല്ലസാന്ദ്രയിൽ നിന്ന് 6 കിലോമീറ്റർ അകലെ ഗെദ്ദലപുര തടാകത്തിന് സമീപം വിഷം കഴിച്ച് മരിച്ചു.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപമുള്ള ബെല്ലംബര ഗ്രാമ നിവാസിയാണ് ഉഷ. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരിയായിരുന്നു. എന്തുകൊണ്ടാണ് കൃഷ്ണ ആന്റി ഹിസ്റ്റമിൻ കുത്തിവയ്പ്പ് നൽകിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ കണ്ടെത്തി.കൃഷ്ണയും ഉഷയും നേരത്തെ ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ സുരക്ഷാ വിഭാഗത്തിലെ സഹപ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts