നഗരത്തിൽ ഓട്ടോ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കും ; ഗതാഗത വകുപ്പ്

ബെംഗളൂരു: ഇന്ധന വിലവര്‍ധനവിന്റേയും സ്‌പെയര്‍ പാര്‍ട്‌സുകളുടേയും വില വര്‍ധവിനെയും തുടര്‍ന്ന് ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. വിവിധ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് നിരക്കു വര്‍ധന സംബന്ധിച്ച് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ഇപ്പോഴുള്ള അടിസ്ഥാന നിരക്ക് 25 ല്‍ നിന്നും 30 രൂപയായി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപയില്‍ നിന്നും 16 രൂപയായി വര്‍ധിപ്പിക്കാനുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.ഗതാഗത വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.

ഏറെ നാളുകളായി യൂണിയനുകള്‍ നിരക്കു വര്‍ധനവ് ആവശ്യപ്പെട്ടുവരികയാണ്.ഇതിന് മുൻപ് 2013 ഡിസംബറിലാണ് നഗരത്തിലെ ഓട്ടോറിക്ഷ നിരക്ക് വര്‍ധിപ്പിച്ചത്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts