ഭാഷാ സ്നേഹം പകരാൻ; 5 ലക്ഷം പേർ ഒരേസമയം കന്നഡ ഗാനങ്ങൾ ആലപിക്കും

ബെംഗളൂരു: കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തനത് പരിപാടിയിൽ വ്യാഴാഴ്ച സംസ്ഥാനത്തൊട്ടാകെ അഞ്ച് ലക്ഷം പേർ ഒരേസമയം മൂന്ന് ഗാനങ്ങൾ ആലപിക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കർണാടക സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

31 ജില്ലാ ഭരണകൂടങ്ങളുമായും വിദേശ കന്നഡ അസോസിയേഷനുകളുമായും സ്വകാര്യ സംഘടനകളുമായും ഏകോപിച്ചാണ് കന്നഡ സാംസ്കാരിക വകുപ്പ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായി കന്നഡ രാജ്യോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

എല്ലാ ബസ് സ്റ്റോപ്പുകളിലും ഓട്ടോ സ്റ്റാൻഡുകളിലും വ്യവസായ മേഖലകളിലും നടക്കുന്ന പരിപാടികളിൽ ജനങ്ങളോട് പങ്കാളികളാകാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ ജില്ലകൾക്കും ഒരു നോഡൽ ഓഫീസറെ സർക്കാർ ഇതിനായി നിയമിച്ചിട്ടുണ്ട്.കർണാടകയിലെ എല്ലാ വിമാനത്താവളങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നു, എല്ലാ മെട്രോ ട്രെയിനുകളിലും ഒരേ സമയം സംഗീത ട്രൂപ്പുകൾ ഗാനങ്ങൾ അവതരിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts