സ്ത്രീകളെ ആക്രമിച്ചു ;നിർമ്മാതാവ് സൗന്ദര്യ ജഗദീഷിന്റെ മകനെതിരെ പരാതി

ബെംഗളൂരു: ശനിയാഴ്ച മഹാലക്ഷ്മി ലേഔട്ടിൽ ചെറിയ പ്രശ്നത്തിന്റെ പേരിൽ കന്നഡ ചലച്ചിത്ര നിർമ്മാതാവ് സൗന്ദര്യ ജഗദീഷിന്റെ മകനും അംഗരക്ഷകരും അയൽവാസിയുടെ വീട്ടിൽ വീട്ടുജോലികാരായ രണ്ട് സ്ത്രീകളെ ആക്രമിച്ചതായി പരാതി. നടൻ സ്നേഹിത് ജഗദീഷിനും (19) മറ്റ് ഏഴ് പേർക്കുമെതിരെ തൊഴിലാളികളുടെ അപമാനിക്കുക, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തു. തൊഴിലാളികളിലൊരാളായ അനുരാധ (43)യുടെ പരാതിയിൽ രേഖ ജഗദീഷ്, ഭുവന, ലത, നികിൽ, കുമാർ, അശോക്, രക്ഷിത് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്. വൈകുന്നേരം 6 മണിയോടെ,അയൽവാസിയായ മഞ്ജുള പുരുഷോത്തമന് വേണ്ടി ജോലി ചെയ്യുന്ന രണ്ട്…

Read More

ഐഎഎഫ് ഡ്രോൺ മത്സരത്തിലെ വിജയികളിൽ ബെംഗളൂരു സ്റ്റാർട്ടപ്പും

ബെംഗളൂരു: ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നടത്തിയ “മെഹർ ബാബ സ്വാർം ഡ്രോൺ മത്സരം” വിജയിച്ച മൂന്ന് സ്ഥാപനങ്ങളിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും. ഐഎഎഫ് ചീഫ് മാർഷൽ വി.ആർ. ചൗധരി 2021 ഒക്ടോബർ 24 ഞായറാഴ്ച ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് സ്വാർം ആർക്കിടെക്ചർ), ടീം ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി-ഫ്ലെയർ അൺമാൻഡ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് കമ്മ്യൂണിക്കേഷൻ ആർക്കിടെക്ചർ), ദക്ഷാ അൺമാൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അവാർഡുകൾ സമ്മാനിച്ചു. കേന്ദ്രസർക്കാരിന്റെ…

Read More

ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

deadbody BABY

ബെംഗളൂരു : ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു ആർ.ആർ. നഗറിലെ താമസക്കാരനായ ചന്ദ്രശേഖറിനെ (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാണ്ഡ്യ സ്വദേശിയായ ചന്ദ്രശേഖർ വിവിധ പ്രദേശങ്ങളിൽനിന്ന് വാനിൽ പൂക്കൾ ശേഖരിച്ച് കെ.ആർ. മാർക്കറ്റിൽ വിൽപ്പന നടത്തിയാണ് കഴിഞ്ഞിരുന്നത്. സമീപത്തെ ആശുപത്രിക്ക് പിറകിൽ കണ്ടെത്തിയ മൃതദേഹത്തിൽ കുത്തേറ്റ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ട്. ലോക്ഡൗൺ സമയത്ത് ചിലരിൽനിന്ന് വലിയതോതിൽ കടം വാങ്ങിയിരുന്നതായും ഇത് തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാത്രി 10…

Read More

‘ട്രാക്ക് യുവർ ടിപ്പർ’ സംവിധാനം പൗരന്മാർക്ക് കൈമാറാൻ പുതിയ ആപ്പുമായി ;ബിബിഎംപി

ബെംഗളൂരു : അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്ന ഓട്ടോ ടിപ്പറുകൾ ഫലപ്രദമായി ട്രാക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പൗരന്മാർക്ക് ഈ സംവിധാനം കൈമാറാൻ തീരുമാനിച്ചു, അതുവഴി വീടുതോറുമുള്ള മാലിന്യത്തിൽ സമ്പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും കൈവരിക്കാൻ ശേഖരണ സംവിധാനം സഹായിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോ ടിപ്പറുകളെ ട്രാക്ക് ചെയ്യാനുള്ള സംവിധാനം 2019ൽ പൗരസമിതി നിലവിൽകൊണ്ട് വന്നിരുന്നു.ഇപ്പോൾ, രണ്ട് വർഷങ്ങൾക്ക് ശേഷം, മാലിന്യ ശേഖരണത്തിൽ ഉൾപ്പെട്ട 46% വാഹനങ്ങളും 29% കോംപാക്ടർ ട്രക്കുകളും…

Read More

റെയിൽവേ സ്റ്റേഷനിൽ കൗമാരക്കാരന്റെ ആത്മഹത്യ ശ്രമം ; രക്ഷകരായി ആർപിഎഫ് ജീവനക്കാർ

ബെംഗളൂരു: ക്രാന്തിവീര സങ്കൊല്ലി രായണ്ണ സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയ കൗമാരക്കാരനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജീവനക്കാർ രക്ഷപ്പെടുത്തി. കുട്ടിയെ കൗൺസിലിംഗ് നടത്തി മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു. കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ പ്രവേശന കവാടത്തിൽ ആർപിഎഫിന്റെ ‘നൻഹെ ഫാരിസ്തേ’ ടീമിനെ സമീപിക്കുകയും തന്റെ അനന്തരവനായ 16 വയസുകാരനെ കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം അറിയുന്നത് എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. വീട്ടിലേക്ക് കുട്ടി സെൽഫോണിൽ വീഡിയോ അയച്ചുവെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നതായി തോന്നിയെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. സിറ്റി റെയിൽവേ…

Read More

കലബുറഗിയിൽ യുവതി മൂന്ന് പെൺമക്കളെ കിണറ്റിലേക്ക് തള്ളിയിട്ട ശേഷം ജീവിതം അവസാനിപ്പിച്ചു

ബെംഗളൂരു : കലബുറഗി ജില്ലയിലെ ആലന്ദ് താലൂക്കിലെ മദ്യാൽ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 28 കാരിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് മൂന്ന് പെൺമക്കളെ അവൾ കിണറ്റിലേക്ക് എറിഞ്ഞെങ്കിലും അവരിൽ ഒരാൾ രക്ഷപ്പെട്ടു. ലക്ഷ്മി എളകെ, മകളായ ഗൗരമ്മ (6), സാവിത്രി (1) എന്നിവരാണ് മരിച്ചത്. 4 വയസ്സുള്ള ഈശ്വരിയാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ അർദ്ധരാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൻറെ പേരിൽ ലക്ഷ്മിയെ ഭർതൃവീട്ടുകാർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  290 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 408 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.32%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 408 ആകെ ഡിസ്ചാര്‍ജ് : 2939647 ഇന്നത്തെ കേസുകള്‍ : 290 ആകെ ആക്റ്റീവ് കേസുകള്‍ : 8583 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 38017 ആകെ പോസിറ്റീവ് കേസുകള്‍ : 2986276…

Read More

കേരളത്തിൽ ഇന്ന് 6664 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (25-10-2021)

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6664 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂർ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂർ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസർഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…

Read More

കാർട്ടൂൺ പ്രേമികൾക്ക് വിരുന്നുമായി ലക്ഷ്മൺ@100 പ്രദർശനം

ബെംഗളൂരു: ഇതിഹാസ കാർട്ടൂണിസ്റ്റും മഗ്‌സസെ അവാർഡ് ജേതാവുമായ ആർ കെ ലക്ഷ്മണന്റെ ജന്മശതാബ്ദി അനുസ്മരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റുകൾ ലക്ഷ്മൺ@100 പ്രദർശനം സംഘടിപ്പിച്ചു.ഒക്ടോബർ 23 ന് ഉദ്ഘാടനം ചെയ്ത 172 ഡിസ്പ്ലേകളുള്ള പ്രദർശനം നവംബർ 13 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ആദ്യദിനത്തിൽ കാർട്ടൂണിസ്റ്റിന്റെ നൂറിലധികം ആരാധകരുടെ പ്രദർശനത്തിന് സാക്ഷ്യം വഹിച്ചു. ലക്ഷ്മണിന്റെ 50 ഫോട്ടോകളും അദ്ദേഹത്തിന്റെ 72 കാർട്ടൂണുകളും ചിത്രീകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാർട്ടൂണുകളും ചിത്രീകരണങ്ങളും, പ്രസിദ്ധീകരിക്കാത്ത ഡൂഡിലുകളും, അദ്ദേഹത്തിന്റെ തെനാലി രാമയുടെ രേഖാചിത്രങ്ങളും, വഗൽ കി ദുനിയ, ലക്ഷ്മണന്റെ…

Read More

മഴക്കെടുതികൾ വ്യാപക കൃഷി നാശം ; പച്ചക്കറികൾക്ക് വില കൂടും

ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ തെക്കൻ ഉൾപ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയാണ് ബെംഗളൂരുവിലെ ചന്തകളിൽ പച്ചക്കറികളുടെ വിലയിൽ പെട്ടെന്ന് വർദ്ധനയുണ്ടാക്കിയത്.ഇന്ത്യൻ വിഭവങ്ങളിൽ അവശ്യ ഘടകമായ ഒരു കൂട്ടം മല്ലി ഇപ്പോൾ 45 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ മാസം കലാശിപാളയയിലെയും കെആർ മാർക്കറ്റിലെയും മൊത്തക്കച്ചവട വിപണികളിൽ 10-15 രൂപയ്ക്കാണ് മല്ലിയില വിറ്റിരുന്നത്. ദസറയ്ക്ക് മുമ്പ് ചില്ലറ വിൽപന വില 20-25 രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ കടുത്ത ക്ഷാമത്തിന് കാരണമായെന്നും അതിനാലാണ് ചില്ലറ വിൽപന വില 45 രൂപയായി…

Read More
Click Here to Follow Us