മനുഷ്യക്കടത്ത് കേസ്:എൻഐഎ 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: ഇന്ത്യ–ശ്രീലങ്കൻ സമുദ്ര അതിർത്തിയിലുടനീളമുള്ള സംഘടിത അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിനും താമസിച്ചതിനും 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരുവിലെ  പ്രാദേശിക പോലീസ് ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിലേക്ക്ക്‌ കുടിയേറാം എന്ന പേരിൽ അവരെ കബളിപ്പിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ദിനകരൻ എന്ന അയ്യ, കാശി വിശ്വനാഥൻ, റസൂൽ, സത്തം ഉഷെൻ എന്ന സദ്ദാംഹുസൈൻ, അബ്ദുൽ മുഹീതു, സോക്രട്ടീസ് എന്നിവരാണ്…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 523 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 621 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 621 ആകെ ഡിസ്ചാര്‍ജ് : 2929629 ഇന്നത്തെ കേസുകള്‍ : 523  ആകെ ആക്റ്റീവ് കേസുകള്‍ : 11819 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37854 ആകെ പോസിറ്റീവ് കേസുകള്‍ : 2979331…

Read More

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 14,516 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ഭാര്യയെ കത്തി കൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു: ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ പൊതുജനങ്ങൾക്ക് മുന്നിലിട്ട് ഒരാൾ ഭാര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഒക്‌ടോബർ 1 –നാണ് സംഭവം നടന്നിരിക്കുന്നത്. ബസിന്റെ ഫുട്ബോർഡിന് മുന്നിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്ന  വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഈ സ്ത്രീയുടെ അടുത്തായി ഒരു പുരുഷനെയും അവർക്ക് ചുറ്റും കൂടിയിരിക്കുന്ന ഒരു ജനക്കൂട്ടത്തെയും വിഡിയോയിൽ കാണാം. സംഭവത്തിൽ രക്ഷപ്പെട്ട വന്ദനയെ ഇപ്പോൾ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇവരുടെ ഭർത്താവ് മഹാദേവ ശങ്കര ഹട്ടകരയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ…

Read More

എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്’ പരീക്ഷകൾ അവതരിപ്പിക്കാനൊരുങ്ങി വി. ടി. യു

ബെംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) നടപ്പ് അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ അവതരിപ്പിക്കുന്നു. ഡിസൈൻ അധിഷ്‌ഠിത വിഷയങ്ങൾക്കും സിവിൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കും വേണ്ടിയായിരിക്കും കൂടുതലും ഈ സംവിധാനം അവതരിപ്പിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നുള്ള ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. “ഏതൊക്കെ വിഭാഗങ്ങളിൽ ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ നടത്താം എന്നത് ശുപാർശ ചെയ്യാൻ ഞങ്ങൾ ബോർഡ്ഓഫ് സ്റ്റഡീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിടിയു വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ധപ്പ മാധ്യമങ്ങളോട് പറഞ്ഞു.

Read More

സംസ്ഥാനത്ത് വീണ്ടും ഭൂചലനം

ബെംഗളൂരു: ഒരു മാസത്തിനിടയിൽ സംസ്ഥാനത്തെ വിജയപുര ജില്ലയിൽ ആറ് ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 5 ചൊവ്വാഴ്ച ബസവന ബാഗെവാഡി താലൂക്കിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഭൂചലനം അനുഭവപ്പെട്ട ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടി. മസൂട്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. പരമാവധി റേഡിയൽ ദൂരം 5 മുതൽ 7 കിലോമീറ്റർ വരെയാണ്. ഭൂകമ്പം മൂലം സ്വത്തിനും ജീവനും നാശനഷ്ടം…

Read More

മൂന്നാറിലേക്ക് ഇനി ബെം​ഗളുരുവിൽ‌ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു

ബെം​ഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെം​ഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെം​ഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്. കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെം​ഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി. പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും.…

Read More

ഉത്തർപ്രദേശിലെ സംഭവ വികാസങ്ങളിൽ യു.ഡി.എഫ്.കർണാടക പ്രതിഷേധിച്ചു.

ബെംഗളൂരു : രാജ്യത്ത് ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരെ മൃഗീയമായി കൊന്നൊടുക്കിയ BJP യുടെ കിരാതമായ നടപടികൾക്കെതിരേയും ,കർഷകരെ കണാനെത്തിയ AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി സർക്കാരിന്റെ നടപടികൾക്കെതിരെയും യുഡിഫ് കർണാടക കമ്മിറ്റി പ്രതിഷേധിച്ചു. അന്നം തരുന്നവന്റെ ജനാധിപത്യ പ്രതിഷേധങ്ങളെ ഭയന്ന് അവരെ ഉന്മൂലനം ചെയ്യാൻ ശ്രെമിക്കുന്ന ബിജെപി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കണം കെപിസിസി മെമ്പർ അച്യുതൻ പുതിയേടത് പറഞ്ഞു. ചെയർമാൻ മെറ്റി ഗ്രേസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അച്യുതൻ…

Read More

വെള്ളക്കെട്ട്; തടാകങ്ങളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണം നൽകിയ തിരിച്ചടി

ബെം​ഗളുരു; കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുറച്ചൊന്നുമല്ല ന​ഗരനിവാസികളെ ബുദ്ധിമുട്ടിച്ചത്. തടാകങ്ങളും, ഓടകളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. തടാക, മഴവെള്ള കനാലുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബിബിഎംപി ഊർജിതമാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. 2626 കയ്യേറ്റങ്ങൾ കണ്ടെത്തിയതിൽ 714 എണ്ണത്തിൽ ഇനിയും യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ പറയുന്നു. ബിബിഎംപി ചീഫ് നൽകിയ കണക്കുകൾ വിശ്വാസയോ​ഗ്യമല്ലെന്ന് സിഎജി അറിയിച്ചിരുന്നു, കനത്ത മഴയിൽ ബിബിഎംപിയുടെ 8 സോണുകളിൽ 2 എണ്ണം ഒഴികെ മറ്റെല്ലായിടങ്ങളിലും…

Read More

ബലാൽസംഗം ചെറുത്തു; യുവതിയെ തീ കൊളുത്തി കൊന്നു.

ബെംഗളൂരു: ബലാൽസംഗശ്രമം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. യാദഗിരി ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ നാട്ടുകാരൻ ആയ ഗംഗപ്പയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് മനസിലാക്കിയ പ്രതി അവിടെ അതിക്രമിച്ച് കയറിച്ചെല്ലുകയായിരുന്നു. ബലാത്സംഗ ശ്രമത്തെ യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി തിരിച്ചത്തുകയും യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി…

Read More
Click Here to Follow Us