ബെംഗളുരു; കോവിഡ് മൂന്നാം തരംഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Read MoreMonth: September 2021
പുതിയതായി ഒരു കോവിഡ് രോഗി പോലുമില്ലാത്ത ബി.ബി.എം.പിയുടെ 10 വാർഡുകൾ ഇവയാണ്.
ബെംഗളൂരു : ബി.ബി.എം.പി.യുടെ കോവിഡ് വാർ റൂം ഡേറ്റ അനുസരിച്ച് നഗരപരിധിയിൽ 10 വാർഡുകളിൽ ഒരു പുതിയ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോട്ടൺ പേട്ട് ഋഷഭാവതി നഗർ സർവജ്ഞ നഗർ എസ്.കെ.ഗാർഡൻ കെംപാ പുര അഗ്രഹാര ജെ.ജെ.നഗർ രായപുര ആസാദ് നഗർ ഹനുമന്ത് നഗർ ദയാനന്ത നഗർ എന്നിവിടങ്ങൾ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം 10 ൽ താഴെയാണ്.
Read Moreവിദ്യാർത്ഥിനിയുടെ മാതാവിനെ കൊണ്ട് ക്ലാസ് മുറിയിൽ മസാജ് ചെയ്യിപ്പിച്ചു;പ്രധാനാധ്യാപകന് സസ്പെൻഷൻ.
ബെംഗളൂരു: വിദ്യാർത്ഥിനിയുടെ മാതാവിനെ കൊണ്ട് ക്ലാസ് മുറിയിൽ വച്ച് ശരീരം തടവിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ.വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കോദണ്ഡരാമപുരം ഹൈസ്കൂൾ പ്രിൻസിപ്പൽ ലോകേശപ്പയാണ് നടപടിക്ക് വിധേയനായത്. മകൾക്ക് അഡ്മിഷൻ ഉറപ്പാക്കാൻ എത്തിയ മാതാവ് ബ്യൂട്ടീഷ്യൻ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രധാനാധ്യാപകന് മസാജ് ചെയ്യാൻ ആഗ്രഹം ഉദിച്ചത്. സഹപ്രവർത്തകരെയല്ലാം ക്ലാസിൽ നിന്ന് മാറ്റി ഷർട്ട് അഴിച്ച് ബെഞ്ചിൽ കിടക്കുകയായിരുന്നു, ഈ മസാജിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന് ആണ് ബി.ബി.എം.പി നടപടി എടുത്തത്. സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ്റെ മകളോട് അപമര്യാദയായി പെരുമാറിയെന്ന മറ്റൊരു പരാതി…
Read Moreഫ്ലാറ്റുകളുടെ ബാൽക്കണി ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി
ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന് മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 836 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 836 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 852 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 852 ആകെ ഡിസ്ചാര്‍ജ് : 2919742 ഇന്നത്തെ കേസുകള്‍ : 836 ആകെ ആക്റ്റീവ് കേസുകള്‍ : 13590 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37683 ആകെ പോസിറ്റീവ് കേസുകള്‍ : 2971044…
Read Moreകേരളത്തിൽ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,510 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreസൈബർ കുറ്റകൃത്യങ്ങളിൽ മുന്നിൽ നമ്മ ബെംഗളൂരു
ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന് സി ആർ ബി ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 47% വുംരാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 നഗരങ്ങളിൽ നിന്നായി 18,867 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം 8,892 രജിസ്റ്റർ ചെയ്തു. ഹൈദരാബാദാണ് തൊട്ടുപിന്നിൽ. ഇവിടെ 2,553 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈ (2,433), ലക്നൗ (1,465), ഗാസിയാബാദ് (756) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കേസുകളുടെ എണ്ണം. ഡൽഹിയിൽ…
Read Moreമണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകൾ: മുഖ്യമന്ത്രി സമ്മർദ്ദത്തിൽ
ബെംഗളൂരു: ബി.ജെ.പിയിലെ നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകളുടെ അളവിൽ തൃപ്തരല്ലെന്നും മണ്ഡലങ്ങൾക്ക് നൽകുന്ന വിഹിതം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അവർ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽപ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ ചെയ്തു കാണിക്കാനുള്ള അടിയന്തിരത ആവശ്യം ഉണ്ടായതോടെയാണ് കൂടുതൽ ഫണ്ട് വേണം എന്ന ആവശ്യം ശക്തമായത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കാലത്തും ഫണ്ടിന്റെ കാര്യത്തിൽ എംഎൽഎ മാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജൂലൈയിൽ ബിജെപി സംസ്ഥാനത്ത് നേതൃത്വ മാറ്റം വരുത്തിയപ്പോൾ, പുതിയ മുഖ്യമന്ത്രി ഭരണത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിലെ അസംതൃപ്തി കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ അതൃപ്തി…
Read Moreവാക്‌സിന്റെ ആവശ്യകത കുറഞ്ഞു: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ
ബെംഗളൂരു: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവയ്പ്പ് ലഭിച്ചതോടെ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനുകൾക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. വാക്‌സിൻ പരമാവധി പേർക്ക് ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. ഫലത്തിൽ വാക്സിൻ വാതിൽപ്പടിയിലും ഗുണഭോക്താക്കളുടെ ജോലിസ്ഥലങ്ങളിലും വരെ എത്തിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം ആറ് ലക്ഷത്തോളം ഡോസുകൾ ഉണ്ട്, അതിൽ 1.5 ലക്ഷം കോവാക്സിൻ ഡോസുകളാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ (ഫാന) പ്രസിഡന്റ് ഡോ. എച്ച്.എം. പ്രസന്ന വെളിപ്പെടുത്തി. ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ്…
Read Moreനഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.
ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ…
Read More