ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമി നാട് തിരുപ്പൂർ സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിൽ ഡ്രൈവറും, ആശാരിപ്പണിയും, പെയിന്റിങ്ങും ചെയ്തിരുന്ന അഞ്ചു പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് സംശയിക്കുന്നതായും, ഇയാളുടെ പ്രായം തിരിച്ചറിയാനുള്ള രേഖകൾ പരിശോധിക്കുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഹൈ കോടതിയുടെ അനുവാദത്തിനു ശേഷം മാത്രമേ പ്രതികളുടെ വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്നും ഡി.ജി.പി പത്ര സമ്മേളനത്തി പറഞ്ഞു. ആറിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തുവെന്നും ഒരാള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസില്‍ മൈസുരുവിലെ…
Read MoreMonth: August 2021
മൈസൂരു കുട്ടബലാത്സംഗ കേസിൽ 5 പേർ അറസ്റ്റിൽ; മലയാളികളെന്ന് അഭ്യുഹം
ബെംഗളൂരു: മൈസൂർ കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിൽ കർണാടക പോലീസ് വിജയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം, പോലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പറഞ്ഞു. ഡി.ജി.പി നേതൃത്വത്തിൽ നേരിട്ടായിരുന്നു അന്വേഷണം. മൈസുരുവിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ മലയാളുകളുൾപ്പടെ ഉള്ള നാല് വിദ്യാർത്ഥികളെ പോലീസ് സംശയിക്കുന്നതായും സംഭവ നടന്ന സമയത്ത് ഇവർ ആ സ്ഥലത്തുണ്ടായിരുന്നതായും പോലീസ് അറിയിച്ചിരുന്നു . അന്വേഷണ സംഘം സംഘം…
Read Moreസർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ -മുഖ്യമന്ത്രി; നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി
തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ…
Read Moreനഗരത്തിൽ എം.ഡി.എം.എ ഗുളികകൾ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു
ബെംഗളൂരു: ജർമനിയിൽ നിന്നും നഗരത്തിലെത്തിയ എം.ഡി.എം.എ ഗുളികകൾ അടങ്ങിയ പാർസൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു. കേസിൽ ബെംഗളൂരു നിവാസിയായ യോഗിതയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി പോസ്റ്റ് ഓഫീസിലെത്തിയ പാർസലിലായിരുന്നു ഗുളികകൾ ഉണ്ടായിരുന്നത്. 500 ഗ്രാം ഗുളികകൾ അടങ്ങുന്ന രണ്ടോളം പെട്ടികളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 3 വർഷമായി യോഗിത ബെംഗളൂരു നഗരത്തിലെ പല വ്യെക്തികൾക്കും പാർട്ടികൾക്കും ലഹരിമരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. സാൻഡ്വിച്ച് ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്രിൽ, മിഠായികൾ, ടെന്നീസ് ബാറ്റ് തുടങ്ങിയ വസ്തുക്കൾ അടങ്ങിയ പാഴ്‌സലിൽ ആയിരുന്നു എം.ഡി.എം.എ ഗുളികകൾ ഒളുപ്പിച്ചു…
Read Moreകുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ; ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട് ബിബിഎംപി ചീഫ്.
ബെംഗളൂരു: ഇനി മുതൽ, എല്ലാ ശിശുരോഗവിദഗ്ദ്ധരും കുടുംബ ഡോക്ടർമാരും മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും കുട്ടികളിൽ ഇൻഫ്ലുവെൻസ പോലുള്ള അസുഖങ്ങളോ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനോ കോവിഡ് എന്ന് സംശയം തോന്നുന്ന ലക്ഷങ്ങളോ കണ്ടാൽ കെ പി എം ഇ പോർട്ടലിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ച് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുൾ കണ്ടെത്തുന്നതിനായി ശരിയായ പേരും വിലാസവും മറ്റ് വിശദാംശങ്ങളും പോർട്ടലിൽ പരാമർശിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. നിലവിലുള്ള എല്ലാ…
Read Moreകർണാടകയിലെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കർണാടകയിലെ ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശിവമൊഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു, കുടക്, ഉഡുപ്പി, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരദേശ പ്രദേശങ്ങളിലുള്ളവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മേല്പറഞ്ഞ ജില്ലകളിൽ ശക്തമായതോ അഥവാ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും വരുംദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുണ്ട്.…
Read Moreക്രിസ്ത്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്
ലോകമെമ്പാടും ആരാധകരുള്ള തന്റേതായ നിലപാടുകൾ തുറന്നടിക്കുന്നു പോര്‍ച്ചുഗീസ് ഇതിഹാസവും അഞ്ചു തവണ ബാലണ്‍ഡിയോര്‍ ജേതാവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും താനെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നാണ് റൊണാൾഡോ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. റൊണാൾഡോ ക്ലബ്ബിൽ തിരിച്ചെത്തി എന്നുള്ളത് മാഞ്ചസ്റ്റർ യുനൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിസ്ബണിലാണ് റൊണാള്‍ഡോയുടെ മെഡിക്കല്‍ പരിശോധന നടക്കുക. അതിനു ശേഷമായിരിക്കും അദ്ദേഹം കരാറില്‍ ഒപ്പുവയ്ക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൊണാള്‍ഡോ മാഞ്ചെസ്റ്ററിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമ്പോള്‍ തന്നെ ഇവിടേക്കു…
Read Moreതുംകൂരുവിൽ യുവതി കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
ബെംഗളൂരു: ദിവസങ്ങൾക്ക് മുമ്പ് തുംകൂരുവിൽ 30-കാരിയായ യുവതിയെ കുന്നിൻ മുകളിൽ സംശയാസ്‌പദമായ രീതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെൻട്രൽ റെയ്‌ഞ്ച് ഐ.ജി. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. എന്നാൽ യുവതി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനാലാണ് വിശദമായ അന്വേഷണം നടത്തുന്നത്തിനായി ഐ.ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുംകൂരുവിലെ ഹീരോഹള്ളി കുന്നിൽ പശുക്കളെ മേയ്ക്കാൻ പോയ സമീപവാസിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തിരുന്നതിനാൽ മോഷണ…
Read Moreമുത്തൂറ്റ് ഫിനാൻസിൽ മോഷണ ശ്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു ബാനസവാടിയിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. നേപ്പാൾ സ്വദേശികളായ രോഹൻ (22), അഗരി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ രാത്രി ഷട്ടർ കുത്തി തുറന്ന് ശാഖയിലെ ലോക്കർ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുന്ന സമയത്തു ബ്രാഞ്ചിന്റെ റീജിയണൽ മാനേജർക്ക് മൊബൈലിൽ അലാറം ലഭിക്കുകയും തുടർന്ന് അദ്ദേഹം അറിയിച്ചത് പ്രകാരം പോലീസ് നിമിഷ വേഗത്തിൽ ബാങ്കിൽ എത്തുകയും ചെയ്തു. ഷട്ടർ പകുതി…
Read Moreകോവിഡ് വാക്സിൻ; സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മികച്ചത്.
ബെംഗളൂരു: സംസ്ഥാനത്ത് 59.1 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഇത് ദേശീയ ശരാശരിയായ 47.3 ശതമാനത്തേക്കാൾ കൂടുതലാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുപോലെ തന്നെ, രണ്ട് ഡോസുകളുടെയും കാര്യത്തിൽ ദേശീയ ശരാശരി 13.6 ആണ്. എന്നാൽ സംസ്ഥാനത്തെ 17.8 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭ്യമായിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. അതേസമയം, 2021 ഓഗസ്റ്റ്…
Read More