കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?

ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…

Read More

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

ബെംഗളൂരു:  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി (74) പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 2 35ന് കാലം ചെയ്തു . കാൻസർ ബാധിതയെ തുടർന്ന് 2019 മുതൽ ചികിത്സസിയിലായിരുന്നു. കാൻസർ ചികിത്സ തുടരുന്നതിനിടയിൽ കോവിഡ് ബാധിക്കുകയും തുടർന്ന് ന്യുമോണിയയും പിടിപെട്ടിരുന്നു,കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമാണ് മോറാൻ മാർ ബസേലിയോസ്‌…

Read More

കർണാടകയിൽ ബലി പെരുന്നാൾ 21ന്

ബെംഗളൂരു: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ബലിപെരുന്നാൾ കർണാടകയിൽ ഈ മാസം 21 നു ആഘോഷിക്കുമെന്നു മലബാർ മുസ്ലിം അസോസിസേഷൻ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ദുൽഹജ്ജ് ഒന്നായതിനാൽ ഈ മാസം 21 നു ബലിപെരുന്നാൾ ആഘോഷിക്കുമെന്നു കർണാടകം ഹിലാൽ കമ്മിറ്റി വ്യെക്തമാക്കിയതായി മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു . ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ…

Read More

വാടക വീട്ടുടമകൾ നിയമക്കുരുക്കിൽ അകപ്പെടാൻ സാധ്യത

ബെംഗളൂരു: വാടകക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാതെയും രേഖകളുടെ പകർപ്പുകൾ കൈപറ്റാതെയും വീടുകൾ വാടകയ്ക്ക് നൽകുന്ന വീട്ടുടമകൾ പോലീസ് അന്വേഷണങ്ങളിലും നിയമക്കുരിക്കലും അകപ്പെടാൻ സാധ്യത. നഗരത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഇടപാടുകളുടെ പശ്ചാത്തലത്തിൽ വിദേശ പൗരന്മാർക്കോ വിദേശികൾ ഉൾപ്പെടുന്ന സംഘങ്ങൾക്കോ വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ പോലീസ് അന്വേഷണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇത്തരം കേസുകൾ അന്വേഷിക്കുന്ന സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പലപ്പോഴും സാധാരണയിൽ കവിഞ്ഞ വാടക ലഭിക്കു സാഹചര്യത്തിൽ വീട്ടുടമകൾ മറ്റു രേഖകൾ പരിശോധിക്കാതെ വീടുകൾ വാടകയ്ക്ക് നൽകുന്നത് അവരെ തന്നെ ഭാവിയിൽ നിയമക്കുരുക്കിൽ…

Read More

കെ‌എസ്‌ആർ‌ടി‌സി ഹൗസിംഗ്സൊസൈറ്റിയിൽ 15 കോടി രൂപയുടെ അഴിമതി കണ്ടെത്തി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, 2006 നിലമംഗലയിൽ 110 ഏക്കർ സ്ഥലം ഏറ്റെടുത്തു തുടങ്ങിവച്ച പ്രോജക്ടിൽ ആണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. ബിഎംടിസി യുടെയും കെ എസ് ആർ ടി സി യുടെയും ഉദ്യോഗസ്ഥരടങ്ങുന്ന അയ്യായിരത്തോളം മെമ്പർ മാരാണ് സൊസൈറ്റിയിൽ ഉള്ളത്. ഇവരിൽ നിന്ന് സ്വരൂപിച്ച ഏകദേശം 39 കോടി രൂപ ചെലവാക്കിയാണ് നിലമംഗലത്ത് 110 ഏക്കർ സ്ഥലം വാങ്ങിയത്. 2011 പുതിയ ഭാരവാഹികൾ സൊസൈറ്റിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ കർണാടക ഹൗസിങ് സൊസൈറ്റിയിൽ വിവരം നൽകാതെ 14…

Read More

സിക്ക വൈറസ് വ്യാപനം; അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി, വാക്‌സിനെടുത്തവരേയും കടത്തിവിട്ടില്ല

ബെംഗളൂരു: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് ഞായറാഴ്ച മാക്കൂട്ടം വഴി വന്ന യാത്രക്കാരെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ സംസ്ഥാനത്തേക്ക് കടത്തിവിട്ടില്ല. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കാണിച്ചാൽ മതിയെന്ന ഉത്തരവ് നിലനിൽക്കെയാണ് ഇത്. എന്നാൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഞായറാഴ്ചരാവിലെ മാക്കൂട്ടം വഴി വരാൻ ശ്രമിച്ച നിരവധി യാത്രക്കാരെ ഇത്തരത്തിൽ തിരിച്ചയച്ചു. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്…

Read More

റെയിൽവേയുടെ “ശക്തി” പതിനഞ്ചുകാരിയെ ഗൂഢ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തി

ബെംഗളൂരു: ട്രെയിനുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നതിനും വേണ്ട സഹായങ്ങൾ നൽകുന്നതിനും സ്വയം രക്ഷാ മാർഗങ്ങളെക്കുറിച്ച് ഉപദേശിക്കുന്നതിനുമായി റെയിൽവേ രൂപംകൊടുത്ത റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥ കൂട്ടായ്മയാണ് “ശക്തി.” ശക്തിയുടെ ഉദ്യോഗസ്ഥർ എല്ലാ ട്രെയിനുകളിലും നിരീക്ഷണം നടത്തുകയും സംശയാസ്പദമായ രീതിയിലോ, ഒറ്റയ്ക്ക് സഞ്ചരിക്കുന്നതായോ കണ്ടെത്തുന്ന വനിതാ സഞ്ചാരികളെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും മറ്റു സഹായങ്ങളും നൽകുകയും പതിവാണ്. ജൂലൈ 9ന് താനാപൂർ സംഘമിത്ര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിലെ പതിവ് സന്ദർശനത്തിനിടെ സംഘാംഗങ്ങൾ ബംഗളൂരു വിനടുത്തുള്ള കൃഷ്ണരാജപുരത്തിനും ബംഗാര പേട്ടക്കും ഇടയിൽ വച്ച് ഏകദേശം…

Read More

ഓട്ടോ ചാർജ്ജ് വർദ്ധിപ്പിക്കണം;ഇലക്ട്രിക് ബൈക്ക് ടാക്സികൾക്ക് അനുമതി നൽകരുത്.

ബെംഗളൂരു : കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഓട്ടോക്കൂലിയിൽ വർദ്ധന വരുത്തണമെന്ന് ഡ്രൈവർമാരുടെ യൂണിയൻ ആവശ്യപ്പെട്ടു. ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കും അനുമതി നൽകരുത് എന്നും ട്രാഫിക് ഡി.സി.പി.ശാന്ത രാജുവുമായി നടത്തിയ ചർച്ചയിൽ യൂണിയൻ ആവശ്യമുന്നയിച്ചു. ബൈക്ക് ടാക്സികൾ ഓട്ടോറിക്ഷകളുടെ പ്രവർത്തനത്തിന് തിരിച്ചടിയാകും ഇത് കൂടി പരിഗണിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി.സി.പി.അറിയിച്ചു. നഗരത്തിൽ ഇ-ബൈക്ക് ടാക്സികൾ തുടങ്ങുന്നതിന് റൈഡ് ഷെയറിംഗ് കമ്പനിയായ റാപ്പിഡോ ഗതാഗത വകുപ്പിനോട് അനുമതി തേടിയിരുന്നു.എന്നാൽ ഈ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഓട്ടോക്കൂലി വർദ്ധിപ്പിക്കാൻ ഡ്രൈവർമാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ചാർജിൻ്റെ…

Read More

നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനത്തിൽ പെട്ടെന്നുള്ള മാറ്റവും ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്  ന്യൂന മർദ്ദം രൂപപ്പെട്ടതും അടുത്ത കുറച്ച് ദിവസങ്ങളിൽ കർണാടകയിൽ നിലവിലുള്ള മൺസൂൺ രൂക്ഷമാക്കും. തൽഫലമായി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ‌എം‌ഡി) തീരദേശ, തെക്ക് ഇന്റീരിയർ കർണാടക ജില്ലകളിൽ ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടകയിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയാണ് കർണാടകയിൽ ഇപ്പോൾ കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നിരുന്നാലും, ജൂലൈ 13 വരെ സ്ഥിതിഗതികൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലെ വിവിധ ജില്ലകളിൽ, പ്രത്യേകിച്ച് തീരദേശ, തെക്കൻ കർണാടകയിൽ…

Read More

കേരളത്തിൽ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,502 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More
Click Here to Follow Us